ലൈക്‌ ബട്ടണോടൊപ്പം ഇനി വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഇമോജികളും ചേര്‍ക്കാം

ലോകത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ക്കും ഫേസ്ബുക്ക് ഇന്ന് നിത്യജീവിതത്തിന്‍റെ ഒരു ഭാഗമാണ്. സന്തോഷമാകട്ടെ, സങ്കടമാകട്ടെ, ദുരന്തമാകട്ടെ, അദ്ഭുതമാകട്ടെ,...

ലൈക്‌ ബട്ടണോടൊപ്പം ഇനി വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഇമോജികളും ചേര്‍ക്കാം

facebook emojis copyലോകത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ക്കും ഫേസ്ബുക്ക് ഇന്ന് നിത്യജീവിതത്തിന്‍റെ ഒരു ഭാഗമാണ്. സന്തോഷമാകട്ടെ, സങ്കടമാകട്ടെ, ദുരന്തമാകട്ടെ, അദ്ഭുതമാകട്ടെ, ഓര്‍മ്മകളാകട്ടെ എല്ലാം ലോകത്തോട്‌ പങ്കുവയ്ക്കാന്‍ ഫേസ്ബുക്ക് തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് അധികവും. എന്നാല്‍ എന്ത് വികാരമാണെങ്കിലും അതില്‍ നമ്മുടെ പ്രതികരണം അറിയിക്കാന്‍ 'ലൈക്‌ ബട്ടണ്‍' മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ഫേസ്ബുക്ക് എന്നും നേരിട്ടിട്ടുള്ള ഒരു പഴിയാണ്. എന്നാല്‍ ഇതാ അതിനും പരിഹാരം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു ഫേസ്ബുക്ക്.


ലൈക്‌ ബട്ടണോടൊപ്പം തെളിഞ്ഞു വരുന്ന 'ഇമോജി'യില്‍ നിന്നും ആ പോസ്റ്റ്‌ നിങ്ങളില്‍ എന്ത് വികരമാണോ ഉണ്ടാക്കിയത് അതിനു സമാനമായ ഇമോജി കൂടി തിരഞ്ഞെടുത്തു ലൈക്കിനോടൊപ്പം ചേര്‍ക്കാം. അതായത്‌, ഒരു വിഷമകരമായ പോസ്റ്റ്‌ ആണെങ്കില്‍ ലൈക്കിനോടൊപ്പം വിഷമഭാവം കാണിക്കുന്ന ഇമോജി കൂടി സെലക്ട്‌ ചെയ്ത് ഇട്ടാല്‍ മതി, അതോടെ നിങ്ങള്‍ ആ പോസ്റ്റില്‍ വിഷമിക്കുന്നു എന്ന അര്‍ത്ഥമാകും ഉണ്ടാവുക. ഒരു ദുരന്തത്തിന് 'ലൈക്‌' അടിച്ചല്ലോ എന്ന വിഷമവും വേണ്ട കമെന്റ് ടൈപ് ചെയ്ത് സമയവും കളയണ്ട.

ലൈക്‌, പ്രണയം, പൊട്ടിച്ചിരി, അദ്ഭുതം, വിഷമം, ദേഷ്യം എന്നീ ഇമോജികളാണ് ലൈക്‌ ബട്ടണോടൊപ്പം പുതുതായി ചേര്‍ത്തിട്ടുള്ളത്.


തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കിടയില്‍ ഒരു വര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ നടത്തിയ ശേഷമാണ് പുതിയ ഇമോജികള്‍ ചേര്‍ത്തതെന്ന് ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഇമോജികളാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്.

Read More >>