എന്‍ഡോസള്‍ഫാന്‍ പട്ടിണി സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും ഒന്‍പതുദിവസമായി ന...

എന്‍ഡോസള്‍ഫാന്‍ പട്ടിണി സമരം ഒത്തുതീര്‍ന്നു

endosulfan

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും ഒന്‍പതുദിവസമായി നടത്തിവന്ന പട്ടണിസമരം ഒത്തുതീര്‍ന്നു.

സമരക്കാരുടെ പ്രധാന ആവശ്യമായ ദുരിതബാധിതരുടെ പട്ടിക പുതുക്കി പുതിയതായി 610പേരെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പിലേക്ക് എത്തിയത്. ദുരന്തബാധിതരെ മൂന്ന് ഗണത്തില്‍ തിരിച്ച് പരമാവധി മൂന്നുലക്ഷം വരെ ധനസഹായം നല്‍കാനും ഈ മാസം കാസര്‍കോട് ജില്ലയിലുളളവര്‍ക്കായി അഞ്ചു മെഡിക്കല്‍ ക്യാമ്പുകള്‍ വീണ്ടും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിതള്ളുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കൃഷിമന്ത്രി കെ.പി.മോഹനന്‍ എന്നിവരെ കൂടാതെ സമരസമിതി പ്രതിനിധികളായ അബികാസുതന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരായ മുനീബ, നളിനി, ജമീല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Read More >>