നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയതായി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍....

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തി

gravitational-waves

വാഷിംഗ്ടണ്‍: നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയതായി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആയിരത്തോളം ശാസത്രജ്ഞര്‍മാര്‍ ചേര്‍ന്നാണ് 24 വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ തരംഗങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ വാഷിംഗ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം അറിയിച്ചത്. ഗുരുത്വതരംഗങ്ങള്‍ കണ്ടുപിടിക്കാനായി സ്ഥാപിച്ച 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി'(ലീഗോ)യില്‍ 31 ഇന്ത്യക്കാരും അടങ്ങുന്ന ശാസ്ത്രജ്ഞരാണ് നൂറ്റാണ്ടിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.


നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐന്‍സ്റ്റീന്‍ പ്രവചിച്ച തമോഗര്‍ത്തങ്ങളുടെ കണ്ടുപടുത്തം പ്രപഞ്ചോത്പത്തി മുതലുള്ള കാര്യങ്ങളിലേക്കുള്ള ചവിട്ടുപടികൂടിയാണ്. 1915 ല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തില്‍ ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 ന് കണ്ടെത്തിയ 1300 കോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെയുണ്ടായ രണ്ട് തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടെ തുടര്‍ന്നുണ്ടായ ഗുരുത്വ തരംഗങ്ങളെ കണ്ടെത്തിയതാണ് ശാസ്ത്രലോകത്തിന്റെ പുതിയ കുതിപ്പിന് സഹായകരമായത്.

ശാസ്ത്രലോകത്തിന്റെ പുതിയ ചുവടുവെപ്പിനെ അനുമോദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നേരന്ദ്ര മോഡിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകത്തെ മനസ്സിലാക്കാന്‍ പുതിയ ചുവടുവെപ്പ് എന്ന് വിശേഷിപ്പിച്ച മോഡി കണ്ടുപിടുത്തത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഭാവന അഭിമാനിക്കാവുന്നതാണെന്നും ട്വീറ്റ് ചെയ്തു.

Read More >>