സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്ഖര്‍ നായകനാകുന്നു

സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിക്കുന്ന  പുതിയ ചിത്രത്തില്‍ ദുല്ഖര്‍ സല്‍മാന്‍ നായകനാകുന്നു. ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതായി...

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്ഖര്‍ നായകനാകുന്നു

mukesh

സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിക്കുന്ന  പുതിയ ചിത്രത്തില്‍ ദുല്ഖര്‍ സല്‍മാന്‍ നായകനാകുന്നു. ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതായി  വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ദുല്ഖറാണ് താന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിലെ നായകനെന്നു സത്യന്‍ അന്തിക്കാട്  മാധ്യമങ്ങളോട് വ്യക്തമാക്കി. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മുകേഷാണ്.

ചിത്രത്തിന്‍റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല. സത്യന്‍ അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ച ഇക്ബാല്‍ കുറ്റിപ്പുറമാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ രചിക്കുന്നത്‌. ചിത്രത്തിലെ മറ്റു താരങ്ങളേപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ദുല്ഖരിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'ചാര്‍ളി' വന്‍വിജയം നേടിയിടുന്നു. സമീര്‍ താഹിരിന്റെ 'കലി' , രാജീവ്‌ രവിയുടെ 'കമ്മട്ടി പാടം' എന്നിവയാണ് ദുല്ഖരിന്റെ പുതിയ പ്രോജക്റ്റുകള്‍.