കമ്മട്ടി പാടത്തിനുവേണ്ടി 15 കിലോ കുറച്ച് ദുല്‍ഖര്‍ സല്‍മാന്‍

കമ്മട്ടി പാടം എന്ന  പുതിയ ചിത്രത്തിനുവേണ്ടി 15 കിലോ ഭാരം കുറച്ച് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ലുക്കില്‍ ദുല്‍ഖരിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍...

കമ്മട്ടി പാടത്തിനുവേണ്ടി 15 കിലോ കുറച്ച് ദുല്‍ഖര്‍ സല്‍മാന്‍kammatti-paadam

കമ്മട്ടി പാടം എന്ന  പുതിയ ചിത്രത്തിനുവേണ്ടി 15 കിലോ ഭാരം കുറച്ച് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ലുക്കില്‍ ദുല്‍ഖരിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. തന്‍റെ കഥാപാത്രം 80കളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ജീവിക്കുന്ന ഒരാളാണെന്നും ആ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറക്കേണ്ടത് അത്യാവശ്യമായതിനാലുമാണ് താന്‍ 15 കിലോ കുറച്ചത് എന്നാണു ദുല്ഖരിന്റെ വിശദീകരണം.

ഒരു ചെറു പട്ടണതില്‍ നിന്നും ഒരു വന്‍ നഗരം എന്ന നിലയിലേക്കുള്ള കൊച്ചിയുടെ വളര്‍ച്ചയാണ് കമ്മട്ടി പാടത്തിന്‍റെ പ്രമേയം. നവാഗതയായ ഷോണ്‍ റോമിയാണ് ചിത്രത്തിലെ നായികാവേഷം കൈകാര്യം ചെയ്യുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജീവ് രവിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. അതുകൊണ്ട് അദ്ദേഹവും ദുല്ഖരും  ആദ്യമായി ഒന്നിക്കുമ്പോള്‍  ഒരു വിജയത്തില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.