ദുബായിലെ വ്യാപാരസ്ഥാപനങ്ങളില്‍ പട്രോളിംഗിന് ഇനി മുതല്‍ വനിതാ പോലീസും

ദുബായ്: ദുബായിലെ വ്യാപാരസ്ഥാപനങ്ങളിലും ചില്ലറ വില്‍പനശാലകളിലും ഇനി മുതല്‍ വനിതാ പോലീസ് പട്രോളിംഗ് നടത്തും. ദുബായിലെ വനിതാ പോലീസ് അതിനു...

ദുബായിലെ വ്യാപാരസ്ഥാപനങ്ങളില്‍ പട്രോളിംഗിന് ഇനി മുതല്‍ വനിതാ പോലീസും

dubai police copyദുബായ്: ദുബായിലെ വ്യാപാരസ്ഥാപനങ്ങളിലും ചില്ലറ വില്‍പനശാലകളിലും ഇനി മുതല്‍ വനിതാ പോലീസ് പട്രോളിംഗ് നടത്തും. ദുബായിലെ വനിതാ പോലീസ് അതിനു പ്രാപ്തരാണെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഓര്‍ഗനൈസേഷന്‍ പ്രോട്ടക്ടിവ് സെക്യൂരിറ്റി ആന്‍ഡ്‌ എമര്‍ജന്‍സി ഡയറക്ടറായ ബ്രിഗേഡിയര്‍ അബ്ദുള്ള അലി അല്‍ ഘായ്തി പറഞ്ഞു.

“എമിറൈറ്റി സ്ത്രീകള്‍ അവര്‍ക്ക് നല്‍കുന്ന എല്ലാ ഡ്യൂട്ടികളും ചെയ്യാന്‍ പ്രാപ്തരാണെന്ന് തെളിയിച്ചു കഴിഞ്ഞു. രാഷ്ട്ര സേവനത്തിലും, പോലീസ് സേനയിലും, സുരക്ഷാ സേനയിലും കാണിച്ച പ്രകടനത്തിലൂടെ അവരുടെ കഴിവുകള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്,” ബ്രിഗേഡിയര്‍ അബ്ദുള്ള പറഞ്ഞു.


വനിതാ ഉദ്യോഗസ്ഥര്‍ നടത്തിയ ആദ്യത്തെ പട്രോളിംഗ് നേരിട്ട് കണ്ടു വിലയിരുത്തുകയായിരുന്നു അദ്ദേഹം. ദുബായ് പോലീസിലെ ഹിസ്‌- എക്സലന്‍സി കമാന്ടെര്‍- ഇന്‍- ചീഫ് ഖാമിസ് അല്‍ മുസയ്നത്തിന്‍റെ കീഴിലായിരുന്നു വനിതാ ഉദ്യോഗസ്ഥരുടെ ആദ്യത്തെ പട്രോളിംഗ്.

ദുബായ് പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പട്രോളിംഗ് നടത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയും ഇട്ടിട്ടുണ്ട്.

Read More >>