അയോവ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് ഡോണാള്‍ഡ് ട്രംപ്‌

അയോവയില്‍ തന്‍റെ വിജയം അട്ടിമറിച്ചതാണെന്നും അതിനെ കുറിച്ച് അന്വേഷണം വേണം എന്നും ആരോപിച്ചു ഡോണാള്‍ഡ് ട്രംപ്‌ രംഗത്ത്.റിപബ്ലികന്‍ പാര്‍ട്ടി...

അയോവ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് ഡോണാള്‍ഡ് ട്രംപ്‌

trumpഅയോവയില്‍ തന്‍റെ വിജയം അട്ടിമറിച്ചതാണെന്നും അതിനെ കുറിച്ച് അന്വേഷണം വേണം എന്നും ആരോപിച്ചു ഡോണാള്‍ഡ് ട്രംപ്‌ രംഗത്ത്.

റിപബ്ലികന്‍ പാര്‍ട്ടി സ്ഥാനർത്ഥിയായി അയോവ സമ്മേളനത്തില്‍, ടെക്സാസുകാരനായ ടെഡ് ക്രൂസിനായിരുന്നു മുന്‍‌തൂക്കം ലഭിച്ചിരുന്നത്.
"അഭിപ്രായ സര്‍വേകളില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിച്ചിരുന്നത് എനിക്കാണ്. അയോവയിൽ ടെഡ് ക്രൂസ് നേടിയ‌ അട്ടിമറി വിജയം പരിശോധിക്കപ്പെടണം." എന്നാണ് ട്രംപ്‌ ട്വീറ്റ് ചെയ്തത്.


വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നും ഡോണാൾഡ് ട്രംപ് ആവശ്യപ്പെടുന്നു.

“ന്യൂ ഹാംശേറില്‍ അടുത്ത ആഴ്ച നടക്കുവാനിരിക്കുന്ന വോട്ടിങ്ങില്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുവാന്‍ ടെഡ് ക്രൂസ് ശ്രമിക്കുന്നതിന്റെ ഭാഗമാണ് തനിക്ക് എതിരെ നുണ കഥകള്‍ പ്രചരിപ്പിക്കുന്നത്. തന്‍റെ നയങ്ങളെ സംബന്ധിച്ച തെറ്റിധാരണ പരത്തുവാന്‍ ക്രൂസ്‌ ഉത്സഹവാനാണ്. തട്ടിപ്പിലൂടെ തട്ടിയെടുത്ത വിജയം മുതലാക്കി ന്യൂ ഹാംശേർ പിടിക്കുകയാണ് അയാളുടെ ലക്ഷ്യം.” ട്രംപ്‌ കുറിക്കുന്നു.
അയോവ സമ്മേളനത്തില്‍,ക്രൂസിന്നു 27.7% പിന്തുണയും, ട്രംപിന്നു 24 % പിന്തുണയുമാണ് ലഭിച്ചിരുന്നത്.