അമേരിക്കയിലെ ഇന്ത്യക്കാരെ വിമര്‍ശിച്ചു ഡൊണാള്‍ഡ് ട്രംപ്

കൊളംബിയ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദ പ്രസ്താവനകള്‍ തുടരുന്നു. അമേരിക്കയിലെ...

അമേരിക്കയിലെ ഇന്ത്യക്കാരെ വിമര്‍ശിച്ചു ഡൊണാള്‍ഡ് ട്രംപ്

donald-trump

കൊളംബിയ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദ പ്രസ്താവനകള്‍ തുടരുന്നു. അമേരിക്കയിലെ എസ്‌റ്റേറ്റ് ഭീമനായ ശതകോടീശ്വരന്‍ ട്രംപ്, സമീപകാലത്താണ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്.

ഇത്തവണ അദ്ദേഹം വിമര്‍ശിക്കുന്നത് ഇന്ത്യക്കാരെയും അമേരിക്കയിലേക്ക് ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി എത്തിയ ഇതര രാജ്യക്കാരേയുമാണ്.

ഇന്ത്യക്കാര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നുവെന്നും  താന്‍ പ്രസിഡന്റായാല്‍ ഇതിനറുതി വരുത്തുമെന്നും ട്രംപ് തന്‍റെ വിവാദ പ്രസംഗത്തില്‍ പറയുന്നു. ഇന്ത്യയെ കൂടാതെ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യത്ത് നിന്നുള്ളവരും അമേരിക്കയിലേക്ക് വന്‍ തോതില്‍ കുടിയേറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ആദ്യമായിയല്ല ട്രംപ് തന്റെ പ്രസംഗങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നേരത്തേ  ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍പഴികേട്ട ട്രംപ്  പ്രാഥമിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊളംബിയയില്‍ എത്തിയപ്പോഴാണ് ഇന്ത്യ വിരുദ്ധ പ്രസംഗം നടത്തിയത്.