ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍കൊണ്ട് ടൈം മെഷീന്‍ നിര്‍മ്മിക്കാമെന്ന് ശാസ്ത്രഞ്ജര്‍

ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടുപിടിത്തം ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ പുരോഗതിക്ക്തുടക്കം കുറിക്കുന്നു. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉപയോഗിച്ച്...

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍കൊണ്ട് ടൈം മെഷീന്‍ നിര്‍മ്മിക്കാമെന്ന് ശാസ്ത്രഞ്ജര്‍

gravity

ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടുപിടിത്തം ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ പുരോഗതിക്ക്
തുടക്കം കുറിക്കുന്നു. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റി വരെ പഠിക്കാന്‍ ഉതകുന്ന ടൈം മെഷീന്‍ നിര്‍മ്മിക്കാം എന്നാണു ശാസ്ത്രജ്ഞരുടെ വാദം.

ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ ഭൂമിയില്‍ നിലകൊള്ളുന്നു എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ പ്രവചനം 100 വര്‍ഷങ്ങള്‍ തികയ്ക്കുന്ന വേളയിലാണ് ഇത്തരം തരംഗങ്ങളെ ആദ്യമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഗുരുത്വതരംഗങ്ങള്‍ കണ്ടുപിടിക്കാനായി സ്ഥാപിച്ച 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി'(ലീഗോ)യില്‍ 31 ഇന്ത്യക്കാരും അടങ്ങുന്ന ശാസ്ത്രജ്ഞരാണ് തരംഗങ്ങളുടെ  കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.


അന്തരാളതെയും സമയത്തെയും ഏകീകരിച്ചുകൊണ്ടുള്ള ഒരു ഗണിതശാസ്ത്രപരമായ മാതൃകയാണ് സ്പേസ്ടൈം. ഈ സ്പേസ്ടൈമിലുള്ള ചെറു  തിരകളെയാണ് ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് . ഈ തരംഗങ്ങള്‍ വഴി പ്രപഞ്ചത്തിലെ ഏറ്റവും ഇരുണ്ടതും പുരാതനവുമായ ഭാഗങ്ങളില്‍ തുളച്ചുകയരാന്‍ കഴിവുള്ള ടൈം മഷീന്‍ നിര്‍മ്മിക്കാന്‍ കഴിയും എന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.  ഇതുവഴി പ്രപഞ്ചത്തിന്റെ ഉത്ഭവസ്ഥാനത്തെപ്പറ്റിയും  ബ്ലാക്ക് ഹോള്‍ തിയറിയെപ്പറ്റിയും വിശദമായി പഠിക്കാന്‍ സാധിക്കുമെന്നും അവര്‍ വിശദീകരിക്കുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി ഇന്ന് നിലനില്‍ക്കുന്ന പല മിഥ്യാധാരണകളും പൊളിച്ചെഴുതാന്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് സാധിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

Read More >>