ഇന്ത്യയുടെ നിലപാടില്‍ നിരാശ; ഫ്രീ ബേസിക്‌സിനായി ശ്രമം തുടരും: സുക്കര്‍ബര്‍ഗ്

വാഷിംഗ്‌ടണ്‍: ഇന്ത്യയില്‍ ഫ്രീ ബേസിക്സ് നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ തുടരും എന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്. ഫ്രീ ബേസിക്സ്...

ഇന്ത്യയുടെ നിലപാടില്‍ നിരാശ; ഫ്രീ ബേസിക്‌സിനായി ശ്രമം തുടരും: സുക്കര്‍ബര്‍ഗ്

Mark-Zuckerberg1 copyവാഷിംഗ്‌ടണ്‍: ഇന്ത്യയില്‍ ഫ്രീ ബേസിക്സ് നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ തുടരും എന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്. ഫ്രീ ബേസിക്സ് നടപ്പിലാക്കുന്നതിന് എതിരായി ഇന്ത്യ സ്വീകരിച്ച നിലപാടില്‍ നിരാശയുണ്ടെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

“ഇന്റര്‍നെറ്റ്.ഓആര്‍ജി അടിസ്ഥാനമാക്കി നിറയെ സംരംഭങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ, ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ഇന്റര്‍നെറ്റ്‌ ഉപയോഗം നടപ്പിലാക്കാനുള്ള എന്‍റെ ശ്രമം തുടരും,” സുക്കര്‍ബര്‍ഗ് പറഞ്ഞു.


ശനിയാഴ്ച തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ത്യയില്‍ ഫ്രീ ബേസിക്സ് അനുവദിക്കില്ലെന്നും ഇന്റര്‍നെറ്റ് നിഷ്പക്ഷത നിലനിര്‍ത്തും എന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ടിആര്‍എഐ) യുടെ നിലപാടിനെക്കുറിച്ച് സുക്കര്‍ബര്‍ഗ് തന്‍റെ അഭിപ്രായം പങ്കുവച്ചത്.

“ഇന്ത്യയില്‍ ഏകദേശം ഒരു ബില്യണ്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെ കൂടുതല്‍ വിദ്യാഭ്യാസം നേടാനും ജോലിസാധ്യതകള്‍ കണ്ടെത്താനും അതിലൂടെ അവരുടെ ദാരിദ്ര്യം മാറ്റുവാനും സാധിക്കും. അതുകൊണ്ട് ഇന്ത്യയില്‍ ഫ്രീ ബേസിക്സ് നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയം കൈവരിക്കുന്നത് വരെ തുടരും,” സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഫ്രീ ബേസിക്സ് പോലുള്ള പദ്ധതികള്‍ ടെലികോം കമ്പനികള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് തടയുമെന്നും ചില വെബ്സൈറ്റുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കാന്‍ അനുവദിക്കില്ല എന്നും ഇത്തരം പദ്ധതികളുമായി സഹകരിക്കുന്ന കമ്പനികളില്‍ നിന്നും ദിവസേന 50,000 രൂപ വച്ച് പിഴ ഈടാക്കുമെന്നും ടിആര്‍എഐ ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മ വ്യക്തമാക്കി.

Read More >>