2014ല്‍ ധോണി ഒത്തുകളിച്ചെന്ന്‌ ടീം മാനേജരുടെ ആരോപണം

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ്‌ ധോണി  മാഞ്ചസ്‌റ്ററില്‍ 2014ല്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്‌ നാലാം ടെസ്‌റ്റില്‍ ഒത്തുകളിച്ചെന്ന്‌ അന്ന് ഇ...

2014ല്‍ ധോണി ഒത്തുകളിച്ചെന്ന്‌ ടീം മാനേജരുടെ ആരോപണം

Dhoni

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ്‌ ധോണി  മാഞ്ചസ്‌റ്ററില്‍ 2014ല്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്‌ നാലാം ടെസ്‌റ്റില്‍ ഒത്തുകളിച്ചെന്ന്‌ അന്ന് ഇന്ത്യന്‍ ടീം മാനേജരായിരുന്ന സുനില്‍ ദേവണ്‌ ആരോപിച്ചു. ഒരു ഹിന്ദി ദിനപത്രം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു ദേവിന്റെ വെളിപ്പെടുത്തലുകള്‍.

മാഞ്ചസ്‌റ്ററില്‍ നടന്ന മത്സരത്തിന്‌ മുമ്പ്‌ മഴ പെയ്‌തിരുന്നു. അതിനാല്‍ ടോസ്‌ കിട്ടിയാല്‍ ബൗളിംഗ്‌ തെരഞ്ഞെടുക്കാനായിരുന്നു ടീം മീറ്റിംഗില്‍ തീരുമാനിച്ചത്‌. എന്നാല്‍ ധോണിയുടെ തീരുമാനം ബാറ്റ്‌ ചെയ്യാനായിരുന്നു. ഇത്‌ ടീമിനെ ഒട്ടാകെ അത്ഭുദപ്പെടുത്തി. കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട്‌ നായകന്‍ ജെഫ്രി ബോയ്‌കോട്ടും ധോണിയുടെ തീരുമാനത്തിലെ ഞെട്ടല മറച്ചുവച്ചില്ല. ധോണിയുടെ ഈ തീരുമാനം ഒത്തുകളിയുടെ ഭാഗമായിട്ടായിരുന്നുവെന്ന്‌ 100 ശതമാനം ഉറപ്പാണെന്നും ദേവ്‌ പറയുന്നു.


സംഭവം അന്നത്തെ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെ അറിയിച്ചിരുന്നു. ഇതിനെ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ അദ്ദേഹത്തിന്‌ നല്‍കിയെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല. ജീവനു ഭീഷണിയുണ്ടാകുമെന്ന ഭയത്താലാണ്‌ കമ്മീഷന്‌ മുന്നില്‍ വെളിപ്പെടുത്താതിരുന്നതെന്നും ദേവ്‌ പറയുന്നു.

എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ തള്ളി ഐ.പി.എല്‍ വാതുവയ്‌പ് അനേ്വഷിച്ച ജസ്‌റ്റിസ്‌ മുകുല്‍ മുദ്‌ഗല്‍ രംഗത്തെത്തി. ഒത്തുകളി ഒരാള്‍ വിചാരിച്ചാല്‍ നടക്കില്ലയെന്നും മൂന്നിലേറെ താരങ്ങള്‍ വിചാരിച്ചാല്‍മാത്രമേ ഇത്‌ നടക്കു എന്നും അദ്ദേഹം പറഞ്ഞു.

Read More >>