‘കബാലി’യില്‍ രജനിക്കൊപ്പം ഫൈറ്റ് ചെയ്യാന്‍ ധന്‍ഷികയും

സിനിമാ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് തെന്നിന്ത്യന്‍ സുന്ദരി ധന്ഷിക. രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ...

‘കബാലി’യില്‍ രജനിക്കൊപ്പം ഫൈറ്റ് ചെയ്യാന്‍ ധന്‍ഷികയും

Kabali-Rajini-and-Dhanshika copyസിനിമാ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് തെന്നിന്ത്യന്‍ സുന്ദരി ധന്ഷിക. രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘കബാലി’യില്‍ അദ്ധേഹത്തിന്‍റെ മകളായിട്ടാണ് ധന്ഷിക എത്തുന്നത്‌.

രജനിയോടൊപ്പം ധന്ഷികയും ഒരു സംഘട്ടന രംഗത്തില്‍ എത്തുന്നുണ്ട് എന്നാണ് ‘കബാലി’യുടെ അണിയറയില്‍ നിന്നും കിട്ടുന്ന ഏറ്റവും പുതിയ വിവരം. ആയോധനകലയില്‍ ധന്ഷികയ്ക്കുള്ള പ്രവീണ്യം നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ തന്നെയാണ് സംവിധായകന്‍റെ തീരുമാനം.

തമിഴ് ആയോധനകലയായ കൊമ്പ് സണ്ടയിലും, അക്രോബാറ്റിക്സിലും, ജിംനാസ്റ്റിക്സിലും, ബോക്സിങ്ങിലും നേരത്തേ തന്നെ ധന്ഷികയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

ചിത്രത്തില്‍ തന്‍റെ കഥാപാത്രത്തിന് ഇത്രയും പ്രാധാന്യം നല്‍കിയതിനു ധന്ഷിക രജനികാന്തിനും ‘കബാലി’യുടെ സംവിധായകന്‍ രഞ്ജിത്തിനും നന്ദി പറഞ്ഞു.