സുകേശനെതിരായ അന്വേഷണം സേനയുടെ മനോവീര്യം കെടുത്തുമെന്ന് ഡിജിപി ജേക്കബ് തോമസ്

കൊച്ചി: സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ചു ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്ത്.ബാര്‍ കോഴക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ എസ്പി സുകേശനെതിരെ ക്രൈംബ്രാ...

സുകേശനെതിരായ അന്വേഷണം സേനയുടെ മനോവീര്യം കെടുത്തുമെന്ന് ഡിജിപി ജേക്കബ് തോമസ്

jacob thomas

കൊച്ചി: സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ചു ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്ത്.

ബാര്‍ കോഴക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചാണ് തോമസ്‌ ജേക്കബ് രംഗത്ത് എത്തിയിരിക്കുന്നത്. ബാര്‍കോഴക്കേസില്‍ മന്ത്രിമാരെ പ്രതിയാക്കാന്‍ പരാതിക്കാരനുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റംചുമത്തിയാണ് എസ്.പി ആര്‍. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.


വിജിലന്‍സില്‍ ഏറ്റവും അധികം പ്രവര്‍ത്തന പരിചയമുള്ള അന്വേഷണ ഉദ്യോഗസ്ഥനാണ് എസ്പി സുകേശന്‍ എന്നും അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ പിഴവ് കണ്ടെത്തിയാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്നത് അതാണെന്നും ജേക്കബ് തോമസ് പറഞ്ഞു. യുക്തിഹീനമായ നടപടികളും യുക്തിഹീനമായ അന്വേഷണവും പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന് പറഞ്ഞ ജേക്കബ് തോമസ്‌ സംസ്ഥാനത്തുള്ളത് രണ്ട് തരം നീതിയാണെന്നും പൊലീസില് ചിലര്‍ക്ക് പ്രത്യേക പരിഗണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Read More >>