വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം തീരുമാനിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ മാർച്ച് ഒന്നിന് ചേരുന്ന സംസ്ഥാന...

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം തീരുമാനിക്കും

vs-achuthananthan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ മാർച്ച് ഒന്നിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ഇത് സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്ന ശേഷം മാത്രമാകും കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കുക.

വി.എസും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ഒന്നിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. പ്രായാധിക്യത്തിന്റെ പേരിൽ വി.എസിനെ മാറ്റി നിറുത്തിയാൽ അത് ദോഷം ചെയ്യുമെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. പിണറായിയെ മാറ്റി നിറുത്താനും പാർട്ടിക്കാവില്ല. വി.എസിന്റെ ജനസമ്മതി അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കണമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കു എന്ന് സി.പി.എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.