സോളാര്‍: മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് അന്വേഷണത്തിന് ഉത്തര...

സോളാര്‍: മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

oommen-chandy

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡല്‍ഹിയില്‍ വെച്ച് സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ വെച്ച് മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ സരിത നല്‍കിയെന്നാണ് ആരോപണം.

സോളാര്‍ കേസില്‍ റിപ്പോര്‍ നല്‍കാന്‍ തീസ് ഹസാരി കോടതി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. ആരോപണത്തില്‍ ഡല്‍ഹി പോലീസ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും.

തോമസ് കുരുവിളക്കൊപ്പം ദില്ലിയിലെ കേരളാ ഹൗസില്‍ വെച്ച് മുഖ്യമന്ത്രിക്ക് പണം കൈമാറിയിട്ടുണ്ടെന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. നവോദയം എന്ന സംഘടനയിലെ പ്രവര്‍ത്തകനായ ദിലീപാണ് പരാതി നല്‍കിയത്.

Read More >>