ബ്രാഡ് പിറ്റിന്റെ നായികയായി ദീപിക പദുക്കോണ്‍

ബോളിവുഡിനു പുറമേ ഹോളിവുഡിലും തന്‍റെ സാന്നിദ്ദ്യം  അറിയിച്ചു കഴിഞ്ഞിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍. ഹിറ്റ്‌ ചലച്ചിത്രപരമ്പരയായ 'ട്രിപ്പിള്‍ എക്സി'ലെ...

ബ്രാഡ് പിറ്റിന്റെ നായികയായി ദീപിക പദുക്കോണ്‍

braqd

ബോളിവുഡിനു പുറമേ ഹോളിവുഡിലും തന്‍റെ സാന്നിദ്ദ്യം  അറിയിച്ചു കഴിഞ്ഞിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍. ഹിറ്റ്‌ ചലച്ചിത്രപരമ്പരയായ 'ട്രിപ്പിള്‍ എക്സി'ലെ പുതിയ ചിത്രം 'റിട്ടേണ്‍ ഓഫ് സാന്ടര്‍ കേജില്‍' വിന്‍ ഡീസലിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ദീപിക മറ്റൊരു വമ്പന്‍ ചിത്രത്തില്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. ഇക്കുറി ഹോളിവുഡ് സൂപ്പര്‍ താരം ബ്രാഡ് പിറ്റിന്റെ നായികാപദവിയാണ്‌ ദീപികയെ തേടിയെത്തിയിരിക്കുന്നത്.

പിങ്ക് വില്ല എന്റര്‍ടെയിന്‍മെന്‍റ് എന്ന സൈറ്റാണ് ദീപിക ബ്രാഡ് പിറ്റ് ചിത്രത്തില്‍ കരാറൊപ്പിട്ടു എന്ന വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.  ദീപികയ്ക്ക് പുറമേ പ്രിയങ്ക ചോപ്ര, ഓം പുരി, നസറുദ്ദീന്‍ ഷാ, അനില്‍ കപൂര്‍, ഐശ്വര്യാ റായി എന്നിവരും ഹൊളിവുഡില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.