ദീപന്‍-ജയറാം ടീമിന്റെ ആക്ഷന്‍ ചിത്രം

പുതിയ മുഖം,​ ഡോൾഫിൻസ് എന്നീ സിനിമകൾക്കു ശേഷം ദീപന്‍ ജയറാമിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ റോളിലേക്ക് ജയറാം...

ദീപന്‍-ജയറാം ടീമിന്റെ ആക്ഷന്‍ ചിത്രം

jayaram

പുതിയ മുഖം,​ ഡോൾഫിൻസ് എന്നീ സിനിമകൾക്കു ശേഷം ദീപന്‍ ജയറാമിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ റോളിലേക്ക് ജയറാം തിരിച്ചു പോകുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും നിശ്ചയിച്ചു വരുന്നതേയുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ജയറാം നായകനായ ഷാർജ ടു ഷാർജ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ എ.കെ.സാജനാണ് ഈ സിനിമയ്ക്കും തിരക്കഥ രചിക്കുന്നത്. മാർച്ച് ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.