നാഡിവ്യൂഹത്തെ തകരാറിലാക്കുന്ന ബാക്റ്റീരിയകളെ ഖത്തര്‍ മരുഭൂമിയില്‍ കണ്ടെത്തി

ഖത്തര്‍ മരുഭൂവില്‍ മനുഷ്യ നാഡിവ്യൂഹത്തെ തകരാറിലാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു.  മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളിലാണ്...

നാഡിവ്യൂഹത്തെ തകരാറിലാക്കുന്ന ബാക്റ്റീരിയകളെ ഖത്തര്‍ മരുഭൂമിയില്‍ കണ്ടെത്തിcyanobacteria

ഖത്തര്‍ മരുഭൂവില്‍ മനുഷ്യ നാഡിവ്യൂഹത്തെ തകരാറിലാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു.  മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളിലാണ് ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

സയാനോ എന്ന തരം ബാക്റ്റീരിയകല്‍ ഉല്‍പ്പാദിപ്പിക്കുന്ന ബി.എം.എ.എ എന്ന വിഷാംശമാണ് മനുഷ്യ നാഡി വ്യൂഹങ്ങള്‍ക്ക്  ഹാനികരമാകാന്‍ കെല്‍പ്പുള്ളവയായി  കണ്ടെത്തിയിരിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ്, അല്ഷിമേഴ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഇവ കാരണമാകുന്നു.


ഗള്‍ഫ് യുദ്ധത്തോടനുബന്ധിച്ചു ഖത്തറിലും മറ്റു അനുബന്ധ പ്രദേശങ്ങളിലും  പ്രവര്‍ത്തിച്ചശേഷം തിരിച്ചു നാട്ടിലെത്തിയ യു.എസ് സൈനികരുടെ ശരീരത്തില്‍  ഞരമ്പിനെ ബാധിക്കുന്ന ചില അസുഖങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ്‌ ഈ പ്രശ്നത്തെക്കുറിച്ച് ലോകത്തെ ഗവേഷകര്‍ ബോധവാന്മാരായി തുടങ്ങിയത്. തുടര്‍ന്നുള്ള പഠനങ്ങളില്‍ ഈ വിഷാംശത്തെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ട് വരാന്‍  സാധിച്ചു. ബി.എം.എ.എ. വിഷാംശത്തെ കുരങ്ങുകളില്‍ പരീക്ഷണ വിധേയമാക്കിയപ്പോള്‍ അവയ്ക്ക് 140 ദിനങ്ങള്‍ക്കുള്ളില്‍ ഓര്‍മ്മനാശത്തിന്റെയും പാര്‍ക്കിന്‍സണ്‍സിന്റെയും ലക്ഷണങ്ങള്‍ കണ്ടെത്താനായി.

ഇത്തരം വിഷാംശം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നാല്‍ അത് പ്രകൃതിയില്‍  ഗുരുതരമായ കേടുപാടുകള്‍ക്ക് വഴിതുറക്കും എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മനുഷ്യശരീരത്തെ ഇവ  എത്രമാത്രം ഗുരുതരമായി  ബാധിക്കും എന്നതിനെ സംബന്ധിച്ച് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു.