ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപരോധിച്ച ഏക ഇന്ത്യക്കാരന്‍ ദാവൂദ് ഇബ്രാഹിം

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പെ്പടുത്തിയിട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടു. ഈ പട്ടികയില്‍ 'ഇടം നേടിയ' ഏക ഇന്ത്യക്കാരനായി...

ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപരോധിച്ച ഏക ഇന്ത്യക്കാരന്‍ ദാവൂദ് ഇബ്രാഹിം

dawood

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പെ്പടുത്തിയിട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടു. ഈ പട്ടികയില്‍ 'ഇടം നേടിയ' ഏക ഇന്ത്യക്കാരനായി മാറിയത് അധോലോക രാജാവായ ദാവുദ് ഇബ്രാഹിം.

ഇന്ത്യയിലെ വിവിധ അന്വേഷണ സംഘങ്ങള്‍ തേടുന്ന കുറ്റവാളിയാണ് ദാവുദ് എങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ ദാവുദിന്‍റെ സ്വദേശം ഇന്ത്യയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദാവൂദിന്റെ നാലു വിലാസങ്ങളാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ നാലും പാക്കിസ്ഥാനിലെ കറാച്ചിയിലാണ്.


1. ഹൗസ് നമ്പര്‍ 37, 30 സ്ട്രീറ്റ് ഡിഫന്‍സ്, ഹൗസിങ് അതോറിറ്റി, കറാച്ചി, പാക്കിസ്ഥാന്‍

2. ഹൗസ് നംബര്‍: 29, മാര്‍ഗല റോഡ്, എഫ് 6/2 സ്ട്രീറ്റ് നമ്പര്‍ 22, കറാച്ചി, പാക്കിസ്ഥാന്‍

3. നൂറാബാദ്, കറാച്ചി, പാക്കിസ്ഥാന്‍ (പാല്‍ട്ടില്‍ ബംഗ്‌ളാവ്)

4. വൈറ്റ് ഹൗസ്, സൗദി പള്ളിക്ക് സമീപം, ക്‌ളിഫ്‌ടോണ്‍, കറാച്ചി, പാക്കിസ്ഥാന്‍.

രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ്, പാക്ക് സര്‍ക്കാരിന്റെ ഒത്താശയോടെ അവിടെ ഒളിവില്‍ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടു നല്‍കണമെന്നും വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപെ്പട്ടുവരികയാണ്. എന്നാല്‍, ദാവൂദ് പാക്കിസ്ഥാനില്‍ ഇലെ്‌ളന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നത്.

Read More >>