ഡാര്‍വിന്‍റെ പരിണാമം മാര്‍ച്ച്‌ 18ന്

പ്രിഥ്വിരാജും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഡാര്‍വിന്‍റെ പരിണാമം' മാര്‍ച്ച്‌ 18ന് തീയറ്ററുകളില്‍ എത്തും. കൊന്തയും...

ഡാര്‍വിന്‍റെ പരിണാമം മാര്‍ച്ച്‌ 18ന്

darwinte-parinamam-first-look-23-1453525592

പ്രിഥ്വിരാജും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഡാര്‍വിന്‍റെ പരിണാമം' മാര്‍ച്ച്‌ 18ന് തീയറ്ററുകളില്‍ എത്തും. കൊന്തയും പൂണൂലും എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സംവിധായകന്‍ ജിജോ ആന്റണി ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രിഥ്വിരാജ്, ആര്യ, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് ആഗസ്റ്റ്‌ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ഡാര്‍വിന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന പരിണാമങ്ങള്‍ ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഡാര്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ പ്രിഥ്വിരാജ് അല്ല മറിച്ച് ചെമ്പന്‍ വിനോദ് ആണ് എന്നതാണ് രസകരമായ വസ്തുത. ആന്റോ അനില്‍ എന്ന കഥാപാത്രത്തെയാണ് പ്രിഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

കെ.എല്‍ 10 എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലൂടെ പ്രശസ്തയായ ചാന്ദ്നിയാണ് പ്രിഥ്വിയുടെ നായികയായി എത്തുന്നത്. നന്ദു, സൌബിന്‍ ഷബീര്‍, ബാലു വര്‍ഗീസ്‌ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.