വിജിലന്‍സ് എസ്.പി. സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

ബാര്‍ കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി.ആര്‍.സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്തരവിട്ടു.ബിജു രമേശുമായ...

വിജിലന്‍സ് എസ്.പി. സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

Ramesh-Chennithala-Home-Minister-Kerala

ബാര്‍ കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി.ആര്‍.സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്തരവിട്ടു.

ബിജു രമേശുമായി ചേര്‍ന്നു സര്‍ക്കാറിനെ അട്ടിമറിക്കുവാന്‍ മനപൂര്‍വ്വമായി ശ്രമിച്ചു എന്നാണ് സുകേഷനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ടു ബിജു രമേശ്‌ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഓഡിയോ സി.ഡി തെളിവാക്കി, സുകേഷനെതിരെ അന്വേഷണം വേണമെന്ന വിജിലന്‍സ് ഡയറക്ടര്‍ എസ്.ശങ്കര റെഡ്ഡിയുടെ ശുപാര്‍ശയിന്മേലാണ് ഈ ഉത്തരവ്.


അന്വേഷണത്തില്‍ യാതൊരു തെറ്റുമില്ലെന്ന് രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. ഇനിയും മന്ത്രിമാര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നല്കാന്‍ സുകേശന്‍ തന്നോട ആവശ്യപ്പെട്ടു എന്ന് സംഭാഷണ മദ്ധ്യേ ബിജു രമേശ്‌ പറയുന്നത് അത്ര ലാഘവത്തോടെ കാണുവാന്‍ സാധിക്കുകയില്ല. അന്വേഷണം പൂര്‍ത്തീകരിച്ചതിന്നു ശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാം എന്നും മന്ത്രി പറഞ്ഞു.


യു.ഡി.എഫ്.സര്‍ക്കാറിനെ അട്ടിമറിക്കുവാന്‍ എത്ര വലിയ ഗൂഡാലോചനയാണ് നടന്നതെന്ന് ഇപ്പോള്‍ വെളിവായിരിക്കുന്നു എന്ന് കെ.എം.മാണി പ്രതികരിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കിയതിനു ശേഷം , ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യതയെ സംശയിക്കുന്നത് പരിഹാസ്യമാണെന്നും, ബാര്‍ കോഴ കേസ് വരുത്തി വച്ച മുന്നണിയിലെ ഭിന്നത മറച്ചു വയ്ക്കാന്‍ കോണ്‍ഗ്രസിന്‍റെ പുതിയ അടവാണിത് എന്ന് സി.പി.എമ്മും പ്രതികരിച്ചു.

ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് ആയിരിക്കും 16 തീയതി വിജിലന്‍സ് കോടതി പരിശോധിക്കുക എന്നതും ഒരു വിരോധാഭാസമായി നിലനില്‍ക്കുന്നു.

Read More >>