സരിതയ്ക്കും സര്‍ക്കാരിനും കോടതിയുടെ വിമര്‍ശനം

തൃശൂര്‍: സരിത നല്‍കുന്നത് കള്ളമൊഴിയാണെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലയെന്നു സര്‍ക്കാരിനോട് തൃശൂര്‍ വിജിലന്‍സ് കോടതി ചോദിച്ചു."സരി...

സരിതയ്ക്കും സര്‍ക്കാരിനും കോടതിയുടെ വിമര്‍ശനം

saritha s nair

തൃശൂര്‍: സരിത നല്‍കുന്നത് കള്ളമൊഴിയാണെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലയെന്നു സര്‍ക്കാരിനോട് തൃശൂര്‍ വിജിലന്‍സ് കോടതി ചോദിച്ചു.

"സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയല്ലേ? പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മാവിനും തടയാനാവില്ലെന്നാണോ. ശിവന് തന്റെ തൃക്കണ്ണ് തുറക്കാമല്ലോ?"യെന്നും കോടതി പരാമര്‍ശിച്ചു. സരിതയുടെ മൊഴികള്‍ കള്ളമാണെന്ന് കാണിച്ചു സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി ഇങ്ങനെ പ്രതികരിച്ചത്.

നേരത്തെ ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും നേരെ എഫ്.ഐ.ആര്‍. എടുക്കാന്‍ ഉത്തരവിടുക വഴി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി തന്നെയാണ് സരിതയ്ക്കും സര്‍ക്കാരിനുമെതിരെ ഇന്ന് രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്

Read More >>