ഗദ്ദാഫിയെ വിമതര്‍ കൊലപ്പെടുത്തുന്നതിനു മുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

ട്രിപ്പോളി: സിര്‍ത്തില്‍ വെച്ച് ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍  ഗദ്ദാഫിയെ വിമതര്‍ കൊലപ്പെടുത്തുന്നതിനു മുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു....

ഗദ്ദാഫിയെ വിമതര്‍ കൊലപ്പെടുത്തുന്നതിനു മുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

gaddafi

ട്രിപ്പോളി: സിര്‍ത്തില്‍ വെച്ച് ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍  ഗദ്ദാഫിയെ വിമതര്‍ കൊലപ്പെടുത്തുന്നതിനു മുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2011 ല്‍ ഒക്ടോബര്‍ 20 നാണ് ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്തില്‍ വെച്ച് വിമതസേന നാറ്റോയുടെ പിന്തുണയോടെ ഗദ്ദാഫിയെ പിടികൂടി കൊലപ്പെടുത്തുന്നത്. ഗദ്ദാഫിയെ പിടികൂടിയ സംഘാംഗങ്ങളില്‍ ഒരാളായ അയ്മാന്‍ അല്‍മനിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പലായനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഗദ്ദാഫിയെ വധിക്കുന്നത്. തനിക്കുനേരെ വെടിയുതിര്‍ക്കരുതെന്നായിരുന്നു ഗദ്ദാഫിയുടെ അവസാന വാക്കുകള്‍.


ഒരു ട്രക്കില്‍ ഗദ്ദാഫിയ്ക്കു ചുറ്റും ആയുധധാരികളായ വിമതസേനാംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നതും ഒരാള്‍ ഗദ്ദാഫിയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്നതും കാണാം. ഗദ്ദാഫി തന്നെ വെടിവെയ്ക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമായ് കാണാം.  ഗദ്ദാഫിയുടെ വധം കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷം ബിബിസി റിപ്പോര്‍ട്ടറാണ് ഇയാളെ കണ്ടെത്തിയതും വീഡിയോ  പുറത്തുവിടുന്നതും.

https://youtu.be/rgfjn127LUY