ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു; സംസ്കാരം ഇന്ന്

1977ല്‍ പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്‌ത മനസിലൊരു മയില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഛായാഗ്രാഹകനായി കരിയര്‍ ആരംഭിച്ചു.

ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു; സംസ്കാരം ഇന്ന്

ananthakuttan

കൊച്ചി: ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു.ശ്വാസംമുട്ടലിനെത്തുടര്‍ന്ന്‌ ഇന്നലെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി രണ്ടുവര്‍ഷത്തോളം ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്നു രാവിലെ 10.30-ന്‌ രവിപുരം ശ്‌മശാനത്തില്‍ നടക്കും.

1977ല്‍ പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്‌ത മനസിലൊരു മയില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഛായാഗ്രാഹകനായി കരിയര്‍ ആരംഭിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക്‌ ആനന്ദക്കുട്ടന്‍ ക്യാമറ ചലിപ്പിച്ചു. ഭരതം, സദയം, മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, ഹിസ്‌ െഹെനസ്‌ അബ്‌ദുള്ള, ആകാശദൂത്‌, കമലദളം, മണിച്ചിത്രത്താഴ്‌, അനിയത്തിപ്രാവ്‌, ഫ്രണ്ട്‌സ്, ഹിറ്റ്‌ലര്‍ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച വാണിജ്യ സിനിമകള്‍ക്കു പിന്നില്‍ ആനന്ദക്കുട്ടനുണ്ടായിരുന്നു. തമിഴ്‌ സംവിധായകന്‍ രാധാകൃഷ്‌ണന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത തമിഴ്‌ സിനിമയാണ്‌ ഏറ്റവും അവസാനമായി ചെയ്‌തത്‌.