ഗീതു എന്ന ഗായത്രി മോഹൻദാസ്

തുടക്കം ഒരു ബാലതാരമായി, പിന്നീട് കടന്നു വന്നത് നായികയായി ഇപ്പോൾ പ്രശസ്തിയുടെ കൊടുമുടിയിലേറിയിരിക്കുന്നത് സംവിധായികയായി.സിനിമയുടെ ആഴങ്ങളിലേക്ക്...

ഗീതു എന്ന ഗായത്രി മോഹൻദാസ്

Geetu-Mohandas-Solo-Picture_11

തുടക്കം ഒരു ബാലതാരമായി, പിന്നീട് കടന്നു വന്നത് നായികയായി ഇപ്പോൾ പ്രശസ്തിയുടെ കൊടുമുടിയിലേറിയിരിക്കുന്നത് സംവിധായികയായി.

സിനിമയുടെ ആഴങ്ങളിലേക്ക് ഇറങ്ങിയ ഒരു തിരക്കഥയാണ് ഗീതു മോഹൻ ദാസ് എന്ന പ്രതിഭയുടെ കരിയര്‍.

കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രമാണ് ഗീതുമോഹൻദാസ് ആദ്യം സംവിധാനം ചെയ്യുന്നത്.ഹസ്ന എന്ന അന്ധബാലികയുടെ കഥ പറഞ്ഞ ഈ എന്ന ചിത്രത്തിൽ, നായികയായ ബാലികയുടെ മനസ്സിലെ സൂര്യന് നിറം നീലയായിരുന്നു ... ആകാശത്തിന് പിങ്കും! കഥ പറയുവാനുള്ള ഗീതുവിന്റെ കഴിവ് ഈ ചിത്രത്തിലൂടെ ലോകം അംഗീകരിച്ചു.


കാണാതായ ഭർത്താവിനെ തേടിയുള്ള കമല എന്ന സ്ത്രീയുടെ അന്വേഷണമാണ് ലയേഴ് ഡൈസ്. അഞ്ച് മാസം മുൻപ് നഗരത്തിലേക്ക് കെട്ടിട നിർമ്മാണ ജോലിക്ക് പോയ ഭർത്താവിനെ തേടിയിറങ്ങുകയാണ് കമലയും മകൾ മാനയും ഹിമാചൽ പ്രദേശിലെ വിദൂര ഗ്രാമത്തിൽ നിന്ന് യാത്ര പുറപ്പെടുന്ന ഇവർ വഴിയിൽ ഒരു അജ്ഞാതനെ കണ്ടുമുട്ടുന്നു. യാത്രയിലുടെ കഥ പറയുന്ന ശൈലിയിലാണ് ലയേഴ്സ് ഡൈസ് ചിത്രീകരിച്ചിരിക്കുന്നത് .കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണങ്ങളെ തൻമയത്വത്തോടെ ഈ ചിത്രത്തിൽ വിവരിക്കുന്നു.


കമലയായി ഗീതാഞ്ജലി ഥാപ്പയും, യാത്രയിൽ ഇവരെ സഹായിക്കുന്ന കഥാപാത്രമായി നവാസുദ്ദീൻ സിദ്ദിഖിയും വേഷമിടുന്നു.

രണ്ട് ദേശീയ അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം ഈ വർഷത്തെ സൺഡാൻസ് ചലചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു. മികച്ച സംവിധായികയ്ക്കുള്ള ഗ്ലോബൽ ഫിലിം മേക്കിംഗ് അവാർഡ് നേടിയ ഗീതുവിന്റെ ഇനിയുള്ള പ്രോജക്റ്റ് 'ഇൻഷാ അള്ളാ'യാണ്.

ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവട് വച്ച ഗീതുവിന് യാത്ര ചെയ്യുവാൻ ഇനിയുമേറെ ദൂരങ്ങളുണ്ട്.