ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പേര്‍ ഹെഡ്ഗേവാര്‍ സര്‍വകലാശാലയാക്കാന്‍ പ്രധാനമന്ത്രിക്ക് നിവേദനം

ന്യുഡല്‍ഹി: ജവഹര്‍ലാല് നെഹ്റു സര്‍വകലാശാലയുടെ പേര് മാറ്റി കെ.ബി. ഹെഡ്ഗേവാർ  സര്‍വകലാശാലയെന്നാക്കണമെന്ന് ഹിന്ദു മഹാ സഭയുടെ യു.പി ഘടകം.ഇതിനായി...

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പേര്‍ ഹെഡ്ഗേവാര്‍ സര്‍വകലാശാലയാക്കാന്‍ പ്രധാനമന്ത്രിക്ക് നിവേദനം

jnu-ad-nlock

ന്യുഡല്‍ഹി: ജവഹര്‍ലാല് നെഹ്റു സര്‍വകലാശാലയുടെ പേര് മാറ്റി കെ.ബി. ഹെഡ്ഗേവാർ  സര്‍വകലാശാലയെന്നാക്കണമെന്ന് ഹിന്ദു മഹാ സഭയുടെ യു.പി ഘടകം.

ഇതിനായി പതിനഞ്ചോളം വരുന്ന ബി.ജെ.പി എംപിമാര്‍ ഒപ്പിട്ട നിവേദനം ഹിന്ദു മഹാസഭ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും സമര്‍പ്പിച്ചു. ജവഹര് ലാല് നെഹ്റു സര്‍വകലാശാല രാജ്യദ്രോഹികളുടെ സുരക്ഷിത താവളമാണെന്നും  ഇന്ത്യയില്‍ നടക്കുന്ന മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായ് ഇവിടം മാറിയെന്നുമുള്ള സംഘപരിവാര്‍ സംഘടനകളുടെ ആരോപണത്തിന് പിന്നാലെയാണ് പേര് മാറ്റാനുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്.


അതെ സമയം ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയെ രാജ്യദ്രോഹികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സുബ്രമണ്യന്‍ സ്വാമിയും രംഗത്തു വന്നു. നാല് മാസത്തേക്ക്  ജെഎന്‍യു അടച്ചിടണമെന്നും, ഇനി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയ ശേഷം ജെഎന്‍യു തുറന്നാല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല സംഘപരിവാര്‍ സംഘടനകള്‍ ജവഹര് ലാല് നെഹ്റു സര്‍വകലാശാലക്കെതിരെ രംഗത്ത് വരുന്നത്. രണ്ടായിരത്തി രണ്ടില്‍ ഗുജറാത്ത് കലാപം ഉണ്ടായ ഘട്ടത്തില്‍ ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച പല സമരങ്ങളുടെയും പ്രഭവ കേന്ദ്രമായിരുന്നു ജവഹര് ലാല് നെഹ്റു യൂണിവേഴ്സിറ്റി. അടുത്തിടെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹി ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് ജവഹര് ലാല്   നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് മാര്ച് സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ദേശ ദ്രോഹ ആരോപണങ്ങള്‍ എന്നതും ശ്രദ്ദേയമാണ്.

വരുതിയിലാക്കാന്‍  കഴിയാത്ത എല്ലാത്തിനെയും നശിപ്പിക്കും എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇപ്പോഴത്തെ പ്രതികാര നടപടിക്കു കാരണം എന്ന് ജെഎന്‍യുലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.

Read More >>