ആനക്കൊമ്പ് കേസ്; മോഹൻലാലിന് കേന്ദ്ര സർക്കാർ ഇളവ് നൽകിയേക്കും

ഡൽഹി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ മലയാള ചലച്ചിത്ര നടൻ മോഹൻലാലിന് കേന്ദ്ര സർക്കാർ ഇളവ് നൽകിയേക്കുമെന്ന്സൂചന.  ആനക്കൊമ്പ് കൈവശം വയ്ക്കുന്നവർ...

ആനക്കൊമ്പ് കേസ്;  മോഹൻലാലിന് കേന്ദ്ര സർക്കാർ ഇളവ് നൽകിയേക്കും

mohanlal-birthday-4_0_0

ഡൽഹി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ മലയാള ചലച്ചിത്ര നടൻ മോഹൻലാലിന് കേന്ദ്ര സർക്കാർ ഇളവ് നൽകിയേക്കുമെന്ന്സൂചന.  ആനക്കൊമ്പ് കൈവശം വയ്ക്കുന്നവർ അതേക്കുറിച്ചുള്ള പൂർണ വിവരങ്ങൾ വെളിപ്പെടുത്തിയാൽ നടപടികൾ അവസാനിപ്പിക്കാമെന്ന വന്യജീവി നിയമത്തിലെ ചട്ടം അനുസരിച്ചാണ് മോഹൻലാലിന് പ്രത്യേക ഇളവ് അനുവദിക്കുന്ന കാര്യം കേന്ദ്ര വനം​-പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്.

എന്നാല്‍ ജെ.എൻ.യു വിഷയത്തിൽ കേന്ദ്രത്തെ അനുകൂലിച്ച് ബ്ളോഗെഴുതിയതിന് ലഭിച്ച പ്രതിഫലമാണ്ഈ ഇളവ് എന്ന് ചില കോണുകളില്‍ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്.


2011ൽ ആദായ നികുതി വകുപ്പ് കൊച്ചി തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിനിടെയാണ് ഒരു ജോഡി ആനക്കൊമ്പ് കണ്ടെത്തിയത്. തുടർന്ന് നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചതിന് 1972ലെ വന്യജീവി നിയമപ്രകാരം മോഹൻലാലിനെതിരെ കേസെടുക്കുകയായിരുന്നു.  ഇതിന് ശേഷമാണ് മോഹൻലാൽ ഇളവ് ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതിയത്. ഇതിന് നൽകിയ മറുപടിയിൽ വനസംരക്ഷണ നിയമത്തിൽ മാറ്റം വരുത്തുന്നതിനെ പറ്റി കേന്ദ്രസർക്കാർ ആലോചിയ്ക്കുന്നതായി മന്ത്രാലയം അറിയിച്ചിരുന്നു.