പി ജയരാജനെ കസ്റ്റഡില്‍ വാങ്ങാനുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ മൂന്നു ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപെ്പട്ടു തലശേരി കോടതിയില്‍ നല്‍കിയ അപേക്ഷ...

പി ജയരാജനെ കസ്റ്റഡില്‍ വാങ്ങാനുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു

jayarajan

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ മൂന്നു ദിവസം കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപെ്പട്ടു തലശേരി കോടതിയില്‍ നല്‍കിയ അപേക്ഷ സിബിഐ പിന്‍വലിച്ചു.

അപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതി ഇന്നു വിധി പറയാനിരിക്കേയാണ് സിബിഐയുടെ നാടകീയ നീക്കം.

നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ജയരാജനെ കസ്റ്റഡിയില്‍ കിട്ടാന്‍ സാധ്യത കുറവാണെന്നു സിബിഐ കരുതുന്നു. അതുകൊണ്ട് തന്നെ തല്ക്കാലം അപേക്ഷയുമായി മുന്നോട്ട് പോകേണ്ട എന്ന് സിബിഐ തീരുമാനിക്കുകയായിരുന്നു.