കതിരൂര്‍ മനോജ് വധം: ബുദ്ധികേന്ദ്രം ജയരാജനെന്ന് സിബിഐ

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിബിഐ. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണെന്ന് സിബിഐ കോടതിയ...

കതിരൂര്‍ മനോജ് വധം: ബുദ്ധികേന്ദ്രം ജയരാജനെന്ന് സിബിഐ

p-jayarajan

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിബിഐ. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയരാജന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിബിഐയുടെ വിമര്‍ശനം. മനോജ് വധത്തില്‍ മാത്രമല്ല മറ്റുപല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയായിട്ടുണ്ട്.

പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം തടസ്സപ്പെടുത്താന്‍ ജയരാജന്‍ ശ്രമിക്കുന്നുണ്ടെന്നും സിബിഐ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് കേസിന്റെ തുടന്വേഷണത്തിന് അനിവാര്യമാണെന്നും സിബിഐ വ്യക്തമാക്കി.

ജയരാജന്റെ മുന്‍കൂര്‍ ജ്യാമാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സിബിഐയുടെ പരാമര്‍ശങ്ങള്‍.

തലശ്ശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരെയാണ് ജയരാജന്‍ അപ്പീല്‍ നല്‍കിയത്.

Read More >>