കോടതിയലക്ഷ്യ കേസ്: കെസി ജോസഫ് നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെസി ജോസഫ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. ഈ മാസം 29ന് നേരിട്ട് ഹാജരാവാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച്...

കോടതിയലക്ഷ്യ കേസ്: കെസി ജോസഫ് നേരിട്ട് ഹാജരാകണമെന്ന് കോടതി

kc-joseph

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെസി ജോസഫ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. ഈ മാസം 29ന് നേരിട്ട് ഹാജരാവാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവടരങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജഡ്ജിയെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ' ചില പദവിയില്‍ ഇരിക്കുന്നവര്‍ നീലച്ചായത്തില്‍ വീണവരെ പോലെയാണെന്നായിരുന്നു' ജോസഫിന്റെ പോസ്റ്റ്.

കേസെടുത്ത വേളയില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി അബദ്ധം പറ്റിയതാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ ഫേസ്ബുക് പോസ്റ്റ് മാറ്റിയെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും സംഭവിച്ചത് കുട്ടിക്കളിയല്ലെന്ന് കോടതി വ്യക്തമാക്കി. മന്ത്രി നേരിട്ട് ഹാജരായതിന് ശേഷം മാപ്പപേക്ഷ പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.