നാടാര്‍ സമുദായത്തെ മുഖ്യമന്ത്രി വഞ്ചിച്ചു: കര്‍ദിനാള്‍ മാര്‍ ക്ലിമീസ്‌ കാതോലിക്ക ബാവ

തിരുവനന്തപുരം: നാടാര്‍ സമുദായത്തെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവആരോപിച്ചു.  നാടാര്‍ സംവരണ...

നാടാര്‍ സമുദായത്തെ മുഖ്യമന്ത്രി വഞ്ചിച്ചു: കര്‍ദിനാള്‍ മാര്‍ ക്ലിമീസ്‌ കാതോലിക്ക ബാവ

kleemis

തിരുവനന്തപുരം: നാടാര്‍ സമുദായത്തെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവആരോപിച്ചു.  നാടാര്‍ സംവരണ വിഷയത്തില്‍ നിന്നു സര്‍ക്കാര്‍ മലക്കം മറിഞ്ഞത്‌ കടുത്ത വാഗ്‌ദാന ലംഘനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ കാര്യം യു.ഡി.എഫ്‌. പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നതും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ഉടനീളം തുടര്‍ച്ചയായി ഉറപ്പ്‌ നല്‍കിക്കൊണ്ടിരുന്നതുമാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


അഞ്ചുവര്‍ഷം മുന്‍പ്‌ ഉപയോഗിച്ച വോട്ടവകാശം നീതി നിഷേധിക്കപ്പെട്ടവരുടെ കൈയില്‍ ഇപ്പോഴുമുണ്ടെന്ന്‌ എന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം അഞ്ചു വര്‍ഷത്തിനിടയില്‍ സഭ മുന്നോട്ടുവച്ച പട്ടയം, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌, മത്സ്യത്തൊഴിലാളികളുടെ ജീവിതം, കുട്ടനാട്‌ പാക്കേജ്‌, എയ്‌ഡഡ്‌ സ്‌കൂള്‍, കോളജ്‌ അധ്യാപക പാക്കേജ്‌, റബര്‍ കര്‍ഷകരുടെ പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളെ കുറിച്ച് അവര്‍ തന്നെ സ്വയം പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.