കണ്മുന്നില്‍ ബസ്‌ പൊട്ടിത്തെറിച്ചു; ലണ്ടന്‍കാരെ ഭയത്തില്‍ ആഴ്ത്തി സിനിമാഷൂട്ടിംഗ്

ലണ്ടന്‍റെ ഹൃദയഭാഗത്ത്‌ ലാംബെത് പാലത്തില്‍ ഒരു ഡബിള്‍ ഡക്കര്‍ ബസ്‌ പൊട്ടിത്തെറിക്കുന്നു, ഒറ്റ നിമിഷം കൊണ്ട് കണ്മുന്നില്‍ ഒരു ഭീകരാക്രമണം കണ്ട...

കണ്മുന്നില്‍ ബസ്‌ പൊട്ടിത്തെറിച്ചു; ലണ്ടന്‍കാരെ ഭയത്തില്‍ ആഴ്ത്തി സിനിമാഷൂട്ടിംഗ്

london bridge copyലണ്ടന്‍റെ ഹൃദയഭാഗത്ത്‌ ലാംബെത് പാലത്തില്‍ ഒരു ഡബിള്‍ ഡക്കര്‍ ബസ്‌ പൊട്ടിത്തെറിക്കുന്നു, ഒറ്റ നിമിഷം കൊണ്ട് കണ്മുന്നില്‍ ഒരു ഭീകരാക്രമണം കണ്ട നാട്ടുകാരുടെ ഞെട്ടല്‍ പെട്ടെന്ന് അദ്ഭുതത്തിനു വഴിമാറുന്നു. ഇതൊരു സിനിമയിലെ സീനല്ല മറിച്ച് ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ സംഭവിച്ച സീന്‍ ആണ്.

ലണ്ടനിലെ ലാംബത് പാലത്തില്‍ വച്ച് നടന്ന ഒരു ആക്ഷന്‍ സിനിമയുടെ ചിത്രീകരണമാണ് യാത്രക്കാരെ ഒരു നിമിഷം ആകാംഷയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ജാക്കിചാന്‍ നായകനാകുന്ന ‘ദി ഫോറിനര്‍’ എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയതായിരുന്നു ഈ ഡമ്മി ‘സ്ഫോടനം’. ബസ്‌ പൊട്ടിത്തെറിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്.


സ്ഫോടനത്തിന്‍റെ ചിത്രീകരണം വളരെ വിശ്വാസ്യത ഉളവാക്കുന്നതായിരുന്നു എന്നും തങ്ങള്‍ ഒരു നിമിഷം തീവ്രവാദത്തേയും മരണത്തേയും മുന്നില്‍ കണ്ടു എന്നുമാണ് ദ്രിക്സാക്ഷികളുടെ പ്രതികരണം. 2005ല്‍ തീവ്രവാദികള്‍ ലണ്ടനില്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെടുത്തിയും സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളില്‍ വച്ച് ഇത്തരം ചിത്രീകരണങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ് ഇതിലൂടെ ജനങ്ങളിലെ അനാവശ്യ ഭയം ഒഴിവാക്കാനാവും എന്നാണ് ചിലരുടെ അഭിപ്രായം.

എന്നാല്‍, ഷൂട്ടിംഗിനെ പറ്റിയുള്ള നോട്ടീസ് നേരത്തെ തന്നെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുക മാത്രമാല്ല, സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെയും അറിയിച്ചിരുന്നതായി മറ്റൊരു കൂട്ടര്‍ അവകാശപ്പെട്ടു. ഈ നോട്ടീസും സോഷ്യല്‍ മീഡിയയില്‍ വൈറാലാണ്. എന്തായാലും പുകിലുകള്‍ ഇത്രയും ആയതോടെ അധികൃതര്‍ പാലം അടച്ചിട്ടിരിക്കുകയാണ്.