ശബരിമലയില്‍ കുപ്പി വെള്ളം നിരോധിച്ചു

കൊച്ചി: ശബരിമലയിലെ കടകളില്‍ കുപ്പിവെള്ളവും പ്ളാസ്റ്റിക്  ഉല്‍പന്നങ്ങളും  വില്‍ക്കുന്നത് ഹൈക്കോടതി നിരോധിച്ചു. സന്നിധാനം, നിലക്കല്‍, പമ്പ...

ശബരിമലയില്‍ കുപ്പി വെള്ളം നിരോധിച്ചു

IndiaTv847746_keralahighcourt

കൊച്ചി: ശബരിമലയിലെ കടകളില്‍ കുപ്പിവെള്ളവും പ്ളാസ്റ്റിക്  ഉല്‍പന്നങ്ങളും  വില്‍ക്കുന്നത് ഹൈക്കോടതി നിരോധിച്ചു. സന്നിധാനം, നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വെള്ളം പ്ളാസ്റ്റിക് കുപ്പിയില്‍ വില്‍ക്കുന്നത് നിരോധിച്ച് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.

പ്ളാസ്റ്റിക് മാലിന്യത്തിന്‍െറ അതിപ്രസരം പരിസ്ഥിതി പ്രശ്നവും വന്യജീവികള്‍ക്ക് അപകടവുമുണ്ടാക്കുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ കര്‍ശനമായി തടയാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

Read More >>