ഷാജഹാനും പരീക്കുട്ടിയും എത്തുന്നു

ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ' ഷാജഹാനും പരീക്കുട്ടിയും'. ജയസുര്യ, കുഞ്ചാക്കോ...

ഷാജഹാനും പരീക്കുട്ടിയും എത്തുന്നു

jayasurya-kunchaakko

ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ' ഷാജഹാനും പരീക്കുട്ടിയും'. ജയസുര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അമല പോള്‍ ആണ് ചിത്രത്തിലെ നായിക. ഹാപ്പി ജേര്‍ണി നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും നിര്‍മ്മാതാവ്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു റൊമാന്റിക് കോമഡി ചിത്രമാണ്  ഷാജഹാനും പരീക്കുട്ടിയും. പ്രേമിക്കുന്നവര്‍ക്കും പ്രേമിക്കാന്‍ പോകുന്നവര്‍ക്കും പ്രേമിച്ചു പണി കിട്ടിയവര്‍ക്കും എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുന്നത്. ചിത്രം ഒരു ത്രികോണ പ്രണയകഥ അല്ലെന്നും ആഴത്തിലുള്ള വികാര പ്രകടനങ്ങള്‍ ഒന്നുമില്ലാത്ത തികച്ചും ലളിതമായ ഒരു എന്റര്‍ടൈനര്‍ മാത്രമാണെന്നും സംവിധായകന്‍ ബോബന്‍ സാമുവല്‍ വ്യക്തമാക്കി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ബോബന്‍ സാമുവല്‍ വ്യക്തമാക്കിയത്.

ഒരു ഇടവേളക്ക് ശേഷം  അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. അജു വര്‍ഗീസ്‌, ലാല് അലക്സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.