കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയിലെ സുജിത്ത്(27) ആണ്...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

murder

കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയിലെ സുജിത്ത്(27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തോളം പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് അന്വേഷണം ആരംഭിച്ചു. പത്തോളം സിപിഐഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സിപിഐഎം ആരോപിക്കുന്നത്. സിപിഐഎമ്മിന് കൊലപാതകത്തില്‍ പങ്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സ്ഥലത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇതിനിടയില്‍ രണ്ട് സിപിഐഎം നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്.

Story by
Read More >>