നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപി പ്രധാന നേതാക്കള്‍ മത്സര രംഗത്ത്

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും എന്ന് സൂചന. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബിജെപി ദേശിയ അധ...

നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപി പ്രധാന നേതാക്കള്‍ മത്സര രംഗത്ത്

Kummanam-new

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും എന്ന് സൂചന. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ കേരള ഘടകത്തിന് നല്‍കി എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേമം,  മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ കഴക്കൂട്ടം അല്ലെങ്കില്‍ കോഴിക്കോട് നോര്‍ത്ത്, പി.കെ കൃഷ്ണദാസ് കാട്ടാക്കട അല്ലെങ്കില്‍ തലശ്ശേരി, സി.കെ പത്മനാഭന്‍ കുന്നമംഗലം അല്ലെങ്കില്‍ പാലക്കാട്‌ എന്നിവിടങ്ങളില്‍ മത്സരിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുതിര്‍ന്ന നേതാവായ ഓ. രാജഗോപാല്‍ ഇനിയും ഒരു തിരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

Read More >>