വെള്ളാപ്പള്ളിയുമായി അകന്നു, ബി.ജെ.പി മാണിയിലേക്ക്

വെള്ളാപ്പള്ളിയുടെ ബി.സി.ജെ.എസും, ബി.ജെ.പിയും ചേർന്നുള്ള സഖ്യം മങ്ങുന്നതായുള്ള വാർത്തകൾ ശക്തമാകുന്നു. യു.ഡി.എഫിൽ നിന്നും ഏറെകുരെ അകന്നു കഴിയുന്ന...

വെള്ളാപ്പള്ളിയുമായി അകന്നു, ബി.ജെ.പി മാണിയിലേക്ക്12705652_10204213328291990_7064447088161427801_n

വെള്ളാപ്പള്ളിയുടെ ബി.സി.ജെ.എസും, ബി.ജെ.പിയും ചേർന്നുള്ള സഖ്യം മങ്ങുന്നതായുള്ള വാർത്തകൾ ശക്തമാകുന്നു. യു.ഡി.എഫിൽ നിന്നും ഏറെകുരെ അകന്നു കഴിയുന്ന കെ.എം.മാണിയെ കൂടെ ചേർക്കുന്നതായിരിക്കും കൂടുതൽ പ്രായോഗികം എന്നാണ് ബി ജെ പി യുടെ കണക്കക്കൂട്ടലുകൾതുഷാർ വെള്ളാപള്ളിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനം നൽകി വെള്ളാപള്ളിയെ തൃപ്തിപ്പെടുത്തുന്നതിലും പ്രായോഗികം,ജോസ് കെ.മാണിക്ക് ആ പദവി നൽകി കെ.എം.മാണിയെ കൂടെ നിർത്തുന്നതാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഥമ ചർച്ചകളിലും, വെള്ളാപ്പള്ളി ഉന്നയിച്ചിരിക്കുന്ന അവകാശവാദങ്ങൾ അംഗീകരിക്കുന്നത് ആത്മാഹൂതിയ്ക്ക് സമമായിരിക്കും എന്നും ബി.ജെ.പി വിലയിരുത്തുന്നു. എന്നാൽ, കെ.എം മാണിയുമായുള്ള ഒരു സഖ്യം ,തിരുവനന്തപുരം പോലുള്ള സീറ്റുകളിൽ പ്രയോജനം ചെയ്യും എന്നും കരുതപ്പെടുന്നു.

റബ്ബറിന്റെ വിലയിടിവ് സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും, ധനമന്ത്രി അരുൺ ജെയ്റ്റിലിയുടെയും അപ്പോയ്ൻമെന്റ്, മാണി തേടിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയിൽ കേരള രാഷ്ട്രീയത്തിലെ പുതിയ കൂട്ടുക്കെട്ടിനെ കറിച്ചുള്ള ചർച്ചകളും ഉണ്ടാവും എന്ന് കരുതപ്പെടുന്നു.

എന്നാല്‍,അത്തരം ഒരു സഖ്യത്തിന്ന് മാണി തയ്യാറായാല്‍,കേരള കോണ്‍ഗ്രസ്‌ പിളരും. ബി.ജെ.പി.യുമായി ഒരു സഖ്യത്തിന്നു ജോസഫ്‌ വിഭാഗം ഒരുക്കമല്ല എന്നതാണ് കാരണം.

ഈ സാഹചര്യങ്ങളിലാണ് അവസരവാദ രാഷ്ട്രീയത്തിന്റെ പ്രായോഗികത വെള്ളാപ്പള്ളി വെളിപ്പെടുത്തുന്നത്.ആദർശ രാഷ്ട്രീയം ഇനി വില പോകില്ലെന്നും, അവസരവാദ രാഷ്ട്രീയമാണ് ഇപ്പോൾ ആവശ്യമെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞത്.

ഓരോ അവസരങ്ങൾക്ക് അനുയോജ്യമായ രാഷ്ട്രീയ പ്രവർത്തനങ്ങളും ചിന്തകളുമാണ് ആവശ്യമെന്നും, ഇടത്-വലത് മുന്നണികളുമായി ചർച്ചകൾ നടത്തായെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു

എന്നാൽ തങ്ങളുമായി ചർച്ചകൾ നടത്തിയെന്ന വാദം കേരളത്തിലെ ഇരു മുന്നണികളും നിഷേധിച്ചു.

Read More >>