എറണകുളത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ബി.ജെ.പി ഇന്നലെ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു.  പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വിസുകളെ...

എറണകുളത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

harthal

കൊച്ചി: എറണാകുളം ജില്ലയില്‍ ബി.ജെ.പി ഇന്നലെ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു.  പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വിസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലെ ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. മാർച്ചിന് നേരെ പൊലീസ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ഹിന്ദു ഐക്യവേദി, എ.ബി.വി.പി, ബി.എം.എസ് ഉള്‍പ്പെടെ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി എ.ബി.വി.പി ഇന്ന് പഠിപ്പുമുടക്കും.