ബിജു രമേശിന്റെ ശബ്ദ രേഖ പുറത്ത്

തിരുവനന്തപുരം: ബിജു രമേശ്‌ വിജിലന്‍സിന് സമര്‍പ്പിച്ച ശബ്ദ രേഖ പുറത്ത് വന്നു. വിജിലന്‍സ് എസ്പി സുകേശനെ കുറിച്ചും ബാര്‍ കോഴ കേസിലെ എല്‍ഡിഎഫ് ഇടപെടലുകളെ ...

ബിജു രമേശിന്റെ ശബ്ദ രേഖ പുറത്ത്

biju ramesh

തിരുവനന്തപുരം: ബിജു രമേശ്‌ വിജിലന്‍സിന് സമര്‍പ്പിച്ച ശബ്ദ രേഖ പുറത്ത് വന്നു. വിജിലന്‍സ് എസ്പി സുകേശനെ കുറിച്ചും ബാര്‍ കോഴ കേസിലെ എല്‍ഡിഎഫ് ഇടപെടലുകളെ കുറിച്ചുമുള്ള പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബിജു രമേശ്‌ ബാര്‍ മുതലാളിമാരുടെ യോഗത്തില്‍ പറഞ്ഞ കാര്യങ്ങളാണിവ.

വിജിലന്‍സ് എസ്പി സുകേശന്‍ സര്‍ക്കാരിന് എതിരാണ് എന്നും സുകേശന്‍ തന്നോട് കേസുമായി ബന്ധപ്പെട്ട നാല് മന്ത്രിമാരുടെ പേര് പുറത്ത് പറയാന്‍ ആവശ്യപ്പെട്ടുവെന്നും ബിജു രമേശ്‌ പറയുന്നു.  418 ബാറുകള്‍ തുറക്കാം എന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയെന്നും കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുടെ പിന്തുണ ഈ വിഷയത്തില്‍ തനിക്ക് ഉണ്ട് എന്നും ബിജു പറയുന്നു.വി.എസ്സും കൂടി  കൂടെ നിന്നാല്‍ സര്‍ക്കാരിനെ താഴെ ഇറക്കാം എന്നും ബിജു പറയുന്നതായ് ശബ്ദ രേഖയില്‍ ഉണ്ട്.


ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഈ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് എസ്പി സുകേശന് എതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജു രമേഷിന് എതിരെ കേസ് എടുക്കണം എന്ന് കേരള കോണ്ഗ്രസ് (എം) ആവശ്യപ്പെട്ടു. ഇപ്പോള്‍ പുറത്ത് വന്നത് നാടകത്തിന്റെ അവസനാ രംഗം എന്നായിരുന്നു കേരള കോണ്ഗ്രസ്(എം) നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം.

Read More >>