ശബ്ദരേഖ നിഷേധിച്ചും സര്‍ക്കാരിനെ വെല്ലുവിളിച്ചും ബിജു രമേശ്‌

തിരുവനന്തപുരം: ഇന്ന് രാവിലെ ബിജു രമേശിന്റെ പേരില്‍ പുറത്ത് വന്ന ശബ്ദരേഖ നിഷേധിച്ചു ബിജു രമേശ്‌ തന്നെ രംഗത്ത് വന്നു. രാവിലെ മാധ്യമങ്ങളില്‍ വന്ന...

ശബ്ദരേഖ നിഷേധിച്ചും സര്‍ക്കാരിനെ വെല്ലുവിളിച്ചും ബിജു രമേശ്‌

biju ramesh

തിരുവനന്തപുരം: ഇന്ന് രാവിലെ ബിജു രമേശിന്റെ പേരില്‍ പുറത്ത് വന്ന ശബ്ദരേഖ നിഷേധിച്ചു ബിജു രമേശ്‌ തന്നെ രംഗത്ത് വന്നു. രാവിലെ മാധ്യമങ്ങളില്‍ വന്ന ശബ്ദരേഖ കൃത്രിമമാണ് എന്നും ഇതില്‍ സര്‍ക്കാര്‍ ഗൂഡലോചന നടന്നിട്ടുണ്ട് എന്നും ബിജു രമേഷ് ആരോപിച്ചു. സര്‍ക്കാര്‍ എഡിറ്റ്‌ ചെയ്ത ശബ്ദരേഖയാണ് പുറത്ത് വിട്ടത് എന്ന് ആരോപിച്ച ബിജു, സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ എഡിറ്റ്‌ ചെയ്യാത്ത രേഖകള്‍ പുറത്ത് വിടട്ടെ എന്ന് വെല്ലുവിളിക്കുകയും ചെയ്തു.

ശബ്ദരേഖ താന്‍ ബാര്‍ മുതലാളിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിന്റെതാണ് എന്ന് പറയുന്നു, 300 പേര്‍ ചേര്‍ന്നാണോ സര്‍ക്കാരിന് എതിരെ ഗൂഡാലോചന നടത്തുന്നത് എന്നും ബിജു ചോദിച്ചു. തങ്ങളെ ഉപദ്രവിക്കരുത് എന്ന് രമേശ്‌ ചെന്നിത്തലയും വിഎസ് ശിവകുമാറും തന്നോട് ആവശ്യപ്പെട്ടുവെന്നും ബിജു പറഞ്ഞു.

Read More >>