വികെ പ്രകാശിന്റെ 'മരുഭൂമിയിലെ ആന'യില്‍ ബിജു മേനോന്‍ നായകന്‍

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന  'മരുഭൂമിയിലെ ആന' എന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രം അറബി...

വികെ പ്രകാശിന്റെ

biju

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന  'മരുഭൂമിയിലെ ആന' എന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രം അറബി കല്യാണത്തെ ആസ്പദമാക്കിയുള്ളതാണെന്ന്  സംവിധായകന്‍ വികെ പ്രകാശ് വ്യക്തമാക്കി.

ജോയ് മാത്യു, ലാലു അലക്സ്, പാഷാണം ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്  വികെ പ്രകാശ് ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

വികെ പ്രകാശിന്റെ തന്നെ 'ഗുലുമാല്‍', 'സൈലന്‍സ്', 'ത്രീ കിങ്ങ്സ്' എന്ന ചിത്രങ്ങളുടെ തിരക്കഥ രചിച്ച വൈവി രാജേഷാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത നിര്‍മ്മാതാവായ ഡേവിഡ്‌ കാച്ചപ്പിള്ളിയാണ്.