മോഹന്‍ലാലിനെ വിമര്‍ശിച്ചു ബെന്യാമിന്‍ രംഗത്ത്

ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് എഴുത്തുകാരന്‍ ബെന്യാമിന്റെ മറുപടി. രാജ്യ സ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു...

മോഹന്‍ലാലിനെ വിമര്‍ശിച്ചു ബെന്യാമിന്‍ രംഗത്ത്

benyamin

ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് എഴുത്തുകാരന്‍ ബെന്യാമിന്റെ മറുപടി. രാജ്യ സ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ വലിയ അപകടമുണ്ടെന്ന് ബെന്യാമിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

" രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ട്. എന്നാല്‍ രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സംവിധാനത്തിന്റെ അടിയില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങള്‍ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്. അതറിയാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയല്‍ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാല്‍ മതി. എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകിട്ട് ഒന്ന് കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ പട്ടാളത്തില്‍ നിന്നും അധികാരത്തിലേക്ക് വന്ന ചില പേരുകള്‍ നല്കാം. ചരിത്രം തനിയെ ഓര്‍മ്മ വന്നോളും. ഹിറ്റ്ലര്‍, സദ്ദാം ഹുസൈന്‍, മുസോളിനി, ഈദി അമീന്‍, മാര്‍ഷല്‍ ടിറ്റോ, കേണല്‍ ഗദ്ദാഫി, റോണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് ബുഷ് 1, ജോര്‍ജ്ജ് ബുഷ് 2, സിയാവുള്‍ ഹഖ്, പര്‍വേശ് മുഷാറഫ്… എല്ലാവരും ഒന്നാന്തരം ‘രാജ്യസ്‌നേഹികള്‍’ ആയിരുന്നു"

പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ബെന്യാമിന്റെ ഈ ഫേസ്ബുക്ക് വിമര്‍ശനക്കുറിപ്പ്.

Read More >>