ഡോണാൽഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുകയില്ല എന്ന് ബറാക് ഒബാമ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന ഡോണാൽഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുകയില്ല എന്ന് ബറാക് ഒബാമ."യുഎസ് ജനത വിവേകമുള്ളവരാണ്. പ്രസിഡന്റ്...

ഡോണാൽഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുകയില്ല എന്ന് ബറാക് ഒബാമ

150804-trump-obama-comp-149p_9063cfc053709b34f2f9c4eed5516cad.nbcnews-fp-1200-800

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന ഡോണാൽഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുകയില്ല എന്ന് ബറാക് ഒബാമ.

"യുഎസ് ജനത വിവേകമുള്ളവരാണ്. പ്രസിഡന്റ് എന്നത് ഗൗരവമേറിയ ഒരു ഉത്തരവാദിത്വമാണ്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത് പോലെ പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുവാൻ കഴിയുകയില്ല." കാലിഫോർണിയയിലെ ഒരു വാർത്താസമ്മേളനത്തിൽ ഒബാമ പറഞ്ഞുഗ്രൂപ്പിന്റെ വിദേശകാര്യ നയത്തെയും, ബിസിനസ്സ് മനോഭാവത്തിലുള്ള പ്രചരണത്തിനെയും ഒബാമ പരിഹസിച്ചു.

"എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുവാനുള്ളതല്ല, പ്രസിഡന്റ് പദവി. ചിലപ്പോഴോക്കെ, കൈയ്യടി നേടുവാൻ കഴിയാത്ത തീരുമാനങ്ങൾ എടുക്കേണ്ടതായും വരും. " ഒബാമ പറഞ്ഞു.

പ്രസിഡന്റ് ബരാക് ഒബാമ തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കാര്യങ്ങൾ കൗതുകരമാണെന്ന് ട്രംപ് പ്രതികരിച്ചു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രസിഡന്റ് എന്ന് ഒബാമയെ പരിഹസിക്കുവാനും ട്രംപ് മറന്നില്ല.

ട്രംപിന്റെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് അമേരിക്കയിലെ ജനതയിൽ നിന്നു തന്നെ ആയിരിക്കണമെന്നും ട്രംപ്  പറഞ്ഞിരുന്നു.

Read More >>