തിരഞ്ഞെടുപ്പില്‍ ഞാന്‍ ഇടതുപക്ഷത്തിനൊപ്പം: ബാലകൃഷ്ണ പിള്ള

കൊല്ലം: വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാരനായി തന്നെ എല്‍.ഡി.എഫിനൊപ്പമുണ്ടാകുമെന്ന് കേരള കോൺഗ്രസ് ബി. ചെയർമാൻ ആര്‍. ബാലകൃഷ്ണപിള്ള. ഇടത്...

തിരഞ്ഞെടുപ്പില്‍ ഞാന്‍ ഇടതുപക്ഷത്തിനൊപ്പം: ബാലകൃഷ്ണ പിള്ള
balakrishna

കൊല്ലം: വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാരനായി തന്നെ എല്‍.ഡി.എഫിനൊപ്പമുണ്ടാകുമെന്ന് കേരള കോൺഗ്രസ് ബി. ചെയർമാൻ ആര്‍. ബാലകൃഷ്ണപിള്ള. ഇടത് മുന്നണി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"യു.ഡി.എഫിന് ഒപ്പം നിന്ന ഭൂരിപക്ഷം സമുദായങ്ങളും ഇപ്പോള്‍ അവര്‍ക്കൊപ്പമില്ല. മുന്നണികള്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പൊതുജനം വോട്ടുചെയ്യുന്ന കാലം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എറണാകുളവും മലപ്പുറവും മാത്രമാവും യു.ഡി.എഫിനൊപ്പം നില്‍ക്കുക." അദ്ദേഹം പറഞ്ഞു.