ചൈനയില്‍ റെക്കോര്‍ഡ് റിലീസിനൊരുങ്ങി 'ബാഹുബലി'

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച എസ്.എസ്.രാജമൌലി  ചിത്രം 'ബാഹുബലി'  മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഈ...

ചൈനയില്‍ റെക്കോര്‍ഡ് റിലീസിനൊരുങ്ങി

prabhas

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച എസ്.എസ്.രാജമൌലി  ചിത്രം 'ബാഹുബലി'  മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം
ചൈനയില്‍ 6000 തീയറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ് ബാഹുബലി.

ചൈനയില്‍ ഏറ്റവും കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്ഡ് ആമിര്‍ ഖാന്‍ നായകനായ പി.കെ എന്ന സിനിമക്കായിരുന്നു  ഇതുവരെ. 5000 തീയറ്ററുകളിലാണ് പി.കെ റിലീസ് ചെയ്തത്. ഈ റെക്കോര്ഡ് ബാഹുബലി മറികടന്നിരിക്കുകയാണ്.  കൂടാതെ ചൈനയില്‍  ഏറ്റവും കൂടുതല്‍  കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്ന പി.കെയുടെ റെക്കോര്‍ഡും ബാഹുബലി മറികടക്കും എന്നാണു സംവിധായകന്‍  രാജമൌലിയുടെയും മറ്റു അണിയറപ്രവര്‍ത്തകരുടെയും  പ്രതീക്ഷ. ഇ-സ്റ്റാര്‍ ഫിലിംസ് ആണ് ചിത്രം  ചൈനയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

2015ല്‍ റിലീസ് ചെയ്ത ബാഹുബലി  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. 5 ഭാഷകളില്‍ ഇതിനോടകം തന്നെ ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞു. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ബാഹുബലി- ദി കണ്ക്ലൂഷന്‍ ഈ വര്‍ഷാന്ത്യത്തോടെ തീയറ്ററുകളില്‍ എത്തും.