നിയമ സഭ തിരഞ്ഞെടുപ്പ്; ഏപ്രിലില്‍ വേണം എന്ന് സിപി(ഐ)എം, മേയിലകാമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സിപി(ഐ)എം ആവശ്യപ്പെട്ടു. ഏപ്രില്‍ മാസത്തിന്റെ...

നിയമ സഭ തിരഞ്ഞെടുപ്പ്; ഏപ്രിലില്‍ വേണം എന്ന് സിപി(ഐ)എം, മേയിലകാമെന്ന് കോണ്‍ഗ്രസ്

Kerala-2015-Panchayat-Election-Results

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സിപി(ഐ)എം ആവശ്യപ്പെട്ടു. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലോ പകുതിക്ക് ശേഷമോ നടത്തണം എന്നാണ് ഇടുപക്ഷം ഉന്നയിക്കുന്ന ആവശ്യം. എന്നല്‍ ഏപ്രില്‍ അവസാന വാരമോ മെയ് ആദ്യ ആഴ്ചയോ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഒറ്റ ദിവസം കൊണ്ട് തന്നെ ഇത് നടത്തണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് വിഷുവിനു മുന്‍പോ അതിനു ശേഷമോ ആകാമെന്നും സിപി(ഐ)എമ്മിന് വേണ്ടി തോമസ് ഐസക് എം.എല്‍.എ ആവശ്യപ്പെടുമ്പോള്‍  സംസ്ഥാനത്ത് ഒറ്റദിവസം തന്നെ തെരഞ്ഞെടുപ്പ് വേണമെന്നും പ്രശ്‌നബാധിത ജില്ലകളിലും ബൂത്തുകളിലും കേന്ദ്രസേനയെയോ പുറത്തുനിന്നുള്ള സേനയെയോ വിന്യസിക്കണമെന്നുമാണ് കോണ്‍ഗ്രെസ് നേതാവായ  തമ്പാനൂര്‍ രവിയുടെ ആവശ്യം.


ഏപ്രിൽ അവസാനവാരം തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുസ്‌ലീം ലീഗ് യോഗത്തിൽ ആവശ്യപ്പെട്ടത്. ഒറ്റ ഘട്ടമായി തന്നെ തെരഞ്ഞെടുപ്പ് പ്രക്രീയ അവസാനിക്കണമെന്നാണ് ലീഗിന്‍റെയും നിലപാട്.

വിവിധ കക്ഷികളുടെ നിലപാടുകളും, കേരളത്തിലെ കാലാവസ്ഥയും ഉത്സവങ്ങളുടെ സമയവും എല്ലാം പരിഗണിച്ച ശേഷം മാത്രമേ തിയതി പ്രഖ്യാപിക്കുകയുള്ളൂ എന്ന് കമ്മിഷന്‍ അറിയിച്ചു.

Read More >>