ഏഷ്യ കപ്പ്‌; യുഎഇക്ക് എതിരെ ലങ്കയ്ക്ക് 14 റണ്‍സ് വിജയം

മിര്‍പൂര്‍: ഏഷ്യ കപ്പ്‌ ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ദുര്‍ബലരായ യു.എ.ഇയ്ക്കുഎതിരെ ശ്രീലങ്കയ്ക്ക് നിറം മങ്ങിയ വിജയം. ആദ്യമായി ഏഷ്യാകപ്പ്...

ഏഷ്യ കപ്പ്‌; യുഎഇക്ക് എതിരെ ലങ്കയ്ക്ക് 14 റണ്‍സ് വിജയം

sri-lanka-vs-uae

മിര്‍പൂര്‍: ഏഷ്യ കപ്പ്‌ ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ദുര്‍ബലരായ യു.എ.ഇയ്ക്കുഎതിരെ ശ്രീലങ്കയ്ക്ക് നിറം മങ്ങിയ വിജയം. ആദ്യമായി ഏഷ്യാകപ്പ് കളിക്കാനെത്തിയ യു.എ.ഇയെ 14റണ്‍സിനാണ് ലങ്ക പരാജയപ്പെടുത്തിയത്

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത യുഎഇ ശ്രീലങ്കയെ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍129 റണ്‍സില്‍ ഒതുക്കി. ഓപ്പണര്‍ ദിനേശ് ചണ്ഡിമലിന്റെ അര്‍ദ്ദസെഞ്ച്വറി (55 പന്തില്‍ നിന്ന് 50)യാണ് മാന്യമായ സ്‌കോര്‍ നേടാന്‍ ലങ്കയെ സഹായിച്ചത്. ലങ്കയുടെ അഞ്ച് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം പോലും തികക്കാതെ പുറത്തു പോയത്. 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അംജദ് ജാവേദാണ് ലങ്കന്‍ സ്‌കോര്‍ ചുരുട്ടിക്കെട്ടാന്‍ യു.എ.ഇയെ സഹായിച്ചത്.

മറുപടി ബാറ്റിങിനിറങ്ങിയ യു.എ.ഇക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുകാനെ സാധിച്ചുള്ളൂ.

Read More >>