ഏഷ്യ കപ്പ്‌; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യാകപ്പ് ട്വന്റി-20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സ് ജയം. അര്‍ദ്ധ സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മയാണ്...

ഏഷ്യ കപ്പ്‌; ഇന്ത്യക്ക് വിജയ തുടക്കം

ashish-nehra-

ഏഷ്യാകപ്പ് ട്വന്റി-20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സ് ജയം. അര്‍ദ്ധ സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിങ്ങ്സ്  ഏഴു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സില്‍ അവസാനിച്ചു.  ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ 83 റണ്‍സ് നേടി.  അവസാന ഓവറുകളില്‍ രോഹിതിനൊപ്പം അടിച്ചുതകര്‍ത്ത ഹര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 31 റണ്‍സ് എടുത്തു. ബംഗ്ലാദേശിന് വേണ്ടി സാബിര്‍ റഹ്മാന്‍  32 പന്തില്‍ 44 റണ്‍സ് നേടി.


 ഇന്ത്യയ്ക്കായി നെഹ്‌റ മൂന്നും ബുംമ്ര, അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.


പാകിസ്ഥാനെതിരെ ശനിയാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More >>