ഏഷ്യ കപ്പ്‌ ട്വന്റി 20 ക്രിക്കറ്റ് നാളെ ആരംഭിക്കും

ധാക്ക: ഏഷ്യാ കപ്പിന്‍റെ ചരിത്രത്തിലെ ആദ്യ ട്വന്റി-20 ടൂര്‍ണമെന്റിന് നാളെ ബംഗ്ലാദേശിലെ ധാക്കയില്‍ തുടക്കമാകും. ആതിഥേയരായ ബംഗ്ലാദേശും ഇന്ത്യയും...

ഏഷ്യ കപ്പ്‌ ട്വന്റി 20 ക്രിക്കറ്റ് നാളെ ആരംഭിക്കും

asia-cup

ധാക്ക: ഏഷ്യാ കപ്പിന്‍റെ ചരിത്രത്തിലെ ആദ്യ ട്വന്റി-20 ടൂര്‍ണമെന്റിന് നാളെ ബംഗ്ലാദേശിലെ ധാക്കയില്‍ തുടക്കമാകും. ആതിഥേയരായ ബംഗ്ലാദേശും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യ, പാക്കിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി ടീമുകള്‍ക്ക് പുറമേ യോഗ്യതാ മത്സരത്തില്‍ വിജയിച്ചെത്തിയ യു.എ.ഇയാണ് അഞ്ചാമത്തെ ടീം.

ഏഷ്യാകപ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ എത്തുന്നതോടെ ടീമുകള്‍ക്ക് ട്വന്റി-20 ലോകകപ്പിന് മുന്‍പായി അവസാന ഇലവനെ കണ്ടത്താനുളള അവസരം കൂടെ കിട്ടിയിരിക്കുകയാണ്.


ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരെയുളള ട്വന്റി-20 പരമ്പര നേട്ടങ്ങളുമായെത്തുന്ന ഇന്ത്യക്ക് തന്നെയാണ് കപ്പ് നേടാനുളള സാധ്യത കല്‍പ്പിക്കുന്നത്.തങ്ങളുടെ നാട്ടില്‍ എതു വമ്പനേയും തോല്‍പ്പിക്കാന്‍ കരുത്തുളളവരാണ് ബംഗ്ലാദേശ് ടീം. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കും പാക്കിസ്താനും ദക്ഷിണാഫിക്കയ്ക്കുമെതിരായ പരമ്പരകള്‍ നേടിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്.

Read More >>