ഏഷ്യ കപ്പ്‌ പോരാട്ടം ഇന്ന് മുതല്‍; ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

മിര്‍പൂര്‍: ഏഷ്യ ഭൂഖണ്ഡത്തിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടം ഇന്ന് ആരംഭിക്കും. ഏഷ്യയുടെ ക്രിക്കറ്റ് രാജാവാകാന്‍ ഇന്ത്യ,...

ഏഷ്യ കപ്പ്‌ പോരാട്ടം ഇന്ന് മുതല്‍; ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

asia-cup

മിര്‍പൂര്‍: ഏഷ്യ ഭൂഖണ്ഡത്തിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടം ഇന്ന് ആരംഭിക്കും. ഏഷ്യയുടെ ക്രിക്കറ്റ് രാജാവാകാന്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് ഒപ്പം യോഗ്യത കടമ്പ കടന്നത്തെുന്ന യു.എ.ഇയുമുണ്ട്. ഇന്ന് വൈകുന്നേരം 7:30ന് ഇന്ത്യയും ബംഗ്ലാദേശുമായിയാണ് ആദ്യ മത്സരം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ പരിക്കിന്‍െറ പിടിയിലാണ്. ധോണിയുടെ പരിക്ക് പരിഗണിച്ചു റിസര്‍വ് കീപ്പര്‍ പാര്തീവ് പട്ടേല്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ ഇതേ മണ്ണില്‍ ബംഗ്ളാദേശിനോട് ആദ്യമായി പരമ്പര തോറ്റതിന്‍െറ ഓര്‍മകള്‍ ഇന്ത്യന്‍ ടീമിനെ വേട്ടയാടാനുണ്ട്. അന്ന് ഇന്ത്യയെ തകര്‍ത്തെറിയാന്‍ ആതിഥേയര്‍ക്ക് കരുത്തായ മുസ്തഫിസുര്‍ റഹ്മാന്‍ എന്ന 20കാരന്‍ പയ്യന്‍ തന്നെയാണ് എതിരാളികള്‍ക്കെതിരായ ആയുധമായി ഇത്തവണയും ബംഗ്ളാദേശ് ആവനാഴിയിലുള്ളത്.

Read More >>